ജോണ്‍ അനീഷ്: യുക്മ ദേശിയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനും, സഹായത്തിനും വേണ്ടി പരിപാടികളുടെ സംഘാടക സമിതിയെ തെരഞ്ഞെടുത്തിരിക്കുന്നു
മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയയതയി ഇതിനോടകം യു കെയിലെ വിവിധ അസ്സോസ്സിയെഷനുകളിലെ നിരവധി പ്രതിഭകള്‍ പേരു നല്കി കഴിഞ്ഞു. യുക്മയുടെ ആഭിമുഖ്യത്തില്‍ യു കെ മലയാളികള്‍ക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട് . സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മത്സരം ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍.
കായിക മേളയും കലാ മേളയും കുടാതെതന്നെ യുകെ മലയാളികളുടെ പുതു തലമുറയെ അവരുടെ അഭിരുചികളെ വാര്‍ത്തെടുക്കാന്‍ പാകത്തില്‍ യുക്മ സാംസ്‌കാരിക വേദിയും മറ്റു ഇതര പോഷക വിഭാഗങ്ങളും മത്സരങ്ങള്‍ സംഘടിപ്പികാറുണ്ട്. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാറുള്ള മത്സരങ്ങള്‍ ആണ് ഇവ ഏറെയും യുക്മയിലെ ഏറ്റവും ജനസമ്മിതിയുള്ള റിജിയനുകളില്‍ ഒന്നായ യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലണ്ട്‌സില്‍ കവേന്റ്രിയില്‍ നടക്കുന്ന മത്സരങ്ങള്‍ എന്ന നിലക്ക് മിഡ് ലങ്ട്‌സ് റിജിയണല്‍ കമ്മിറ്റിയുടെ എല്ലാ അസ്സോസിയെഷനുകളുടെയും സഹകരണം സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നു പരിപാടിയുടെ ചുമതല നിര്‍വഹിക്കുന്ന യുക്മ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബീന സെന്സ് അറിയിച്ചു.
സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളിലേക്ക് എന്ട്രിയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞു ഈ കഴിഞ്ഞ സെപ്റ്റംബര്‍ 2 നു ആയിരുന്നു അപേക്ഷ നല്‌കേണ്ട അവസാന തീയതി. കലാമേളകളില്‍ പരിപാടികളുടെ ധൈര്‍ഖ്യം മൂലം പല ജനപ്രിയ മത്സരങ്ങളും നടത്താന്‍ കഴിയാത്തതില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം കെട്ടെരിങ്ങില്‍ വെച്ച് നടന്ന മത്സരം പങ്കെടുത്തവരുടെ മാത്രമല്ല മുഴുവന്‍ പ്രവാസി മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ മത്സരങ്ങളില്‍ ഒന്നാണ് ഇത് . യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മാ സൂപ്പര്‍ ഡാന്‍സര്‍ മത്സരം. ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട മത്സരത്തില്‍ ഗ്രൂപ്പ് ഇനങ്ങളിലും സിംഗിള്‍ ഇനങ്ങളിലുമായി അറുപതോളം മത്സരങ്ങളാണ് നടന്നകഴിഞ്ഞ വര്‍ഷം കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥ്യത്തില്‍ നടന്ന മത്സരം വലിയ വിജയം ആയിരുന്നു
പോയ വര്‍ഷത്തെ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ സ്‌നേഹ സജി (ചെംസ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ) ആന്‍മേരി ജോജോ (ബെഡ് ഫോര്‍ഡ് മലയാളി അസോസിയേഷന്‍) എന്നിവര്‍ യഥാക്രമം യുവ നാട്യ രത്‌ന ,ബാല്യ നാട്യ രത്‌ന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. . യുക്മ സൂപ്പര്‍ ഡാന്‍സര്‍ സീസണ്‍ ടു’ എന്ന് നാമകരണം ചെയ്തിരിക്കുന്ന നൃത്ത മത്സരം ഈ വരുന്ന ശനിയാഴ്ച 19ന് കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ആതിഥ്യത്തില്‍ കവന്‍ട്രിയില്‍ വച്ചായിരിക്കും നടത്തപ്പെടുക. കവന്‍ട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം ഏറ്റെടുക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ യു കെ നര്‍ ത്തക ര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്നു . മിട്‌ലണ്ട്‌സിലെ ഏകദേശം 400 ഓളം കുടുംബങ്ങളുടെ കൂട്ടായ് മയാണ് കവന്‍ട്രി കേരള കമ്യൂണിറ്റി . മുന്‍പ് യുക്മ ഫെസ്റ്റും ഏറ്റെടുത്തു വിജയിപ്പിച്ച കവന്‍ട്രി കേരള കമ്യൂണിറ്റി ഡാന്‍സ് മത്സരം വിജയിപ്പിക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു കഴിഞ്ഞുയുക്മയിലെ അംഗ സംഘടനകളിലെ പ്രതിഭകള്‍ക്കായി നടത്തുന്ന മല്‍സരത്തില്‍ സബ്ജൂനിയര്‍ ( 8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ ( 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരം നടക്കുക സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് യഥാക്രമം ബാലനാട്യ രത്‌ന, യുവനാട്യരത്‌ന, ടീംനാട്യരത്‌ന എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കും.
സബ് ജൂനിയര്‍ വിഭാഗത്തിലെ ക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം മത്സരാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണ്. കൃത്യം ഒന്‍പതരക്കു തന്നെ രേജിസ്ട്രശന്‍ ആരംഭിക്കും എന്ന് സൂപ്പര്‍ ഡാന്‍സര്‍ ചുമതല നിര്വഹിക്കുന്ന ബീന സെന്സ് അറിയിച്ചു
കവന്‍ട്രി കേരള കമ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ദേശിയ വൈസ് പ്രസിഡന്റ് ബീന സെന്‌സിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആണ് നടക്കുന്നത് വിശാലമായ സൗജന്യ പാര്‍ക്കിംഗ് സൗകര്യങ്ങളോട് കുടിയ കോവെന്‍ ട്രിയിലെ വില്ലെന്‍ ഹാള്ളില്‍ സോഷ്യല്‍ ക്ലബ്ബില്‍ ആണ് . അത്യാധുനിക സൗകര്യങ്ങളോട് കുടിയ ഹാള്‍ നിരവധി പ്രശസ്തരുടെ ആദ്യ പരിപാടി നടന്ന വേദി എന്ന നിലയില്‍ പ്രശസ്തമാണ് വില്ലെന്‍ ഹാള്‍ സോഷ്യല്‍ ക്ലബ് മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ വിലാസം
Willenhall Social Club (Coventry)
Robin Hood Road
Coventry
Warwickshire
CV3 3BB
നിബന്ധനകള്‍ വായിച്ചറിയുവാന്‍ സൂപ്പര്‍ ഡാന്‍സര്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. പേജിലെ REGN FORM എന്ന ടാബ് ക്ലിക്ക് ചെയ്യുക. മത്സരങ്ങള്‍ സംബന്ധിച്ച നിബന്ധനകള്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് എന്ന ടാബില്‍ ലഭ്യമാക്കിയിട്ടുണ്ട്.
https://www.facebook.com/pages/UUKMA-Super-Dancer/673423776090780?ref=ts&sk=app_212097992149339
സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംഘാടക സമിതിയായ
ചെയര്‍മാന്‍ ഫ്രാന്‍സിസ് മാത്യു, കോ ഓര്‍ഡിനേറ്റര്‍ ബീന സെന്‍സ്, കമ്മിറ്റി അംഗങ്ങള്‍: സജീഷ് ടോം, മാമ്മന്‍ ഫിലിപ്പ്, ഷാജി തോമസ്, ആന്‍സി ജോയ്, വിജി കെപി ,അനീഷ് ജോണ്‍ ,ബിജു പന്നി വേലില്‍ തോമസ് മാറാട്ട് കുളം ബിനു മാത്യു പോള്‍സണ്‍ മാത്യു ദീപേഷ് സ്‌കറിയ സുരേഷ് കുമാര്‍ ലിയോ ഇമ്മാനുവേല്‍,ജയകുമാര് നായര്‍ , സുനില്‍ രാജന്‍സന്തോഷ് തോമസ് അജയ് പെരുംപാലത്ത് ,ദിക്‌സ് ജോര്‍ജ് ,തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കൃത്യമായി ഒമ്പതരക്ക് എത്തി എത്രയും വേഗം രെജിസ്റ്റെര്‍ ചെയ്യണം എന്ന് യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം അറിയിച്ചു എല്ലാ യുക്മ സ്‌നേഹികളെയും യുക്മ സൂപ്പര്‍ ഡാന്‍സര്‍ വേദിയിലേക്ക് സ്വാഗതം ചെയുന്നതായി ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കട്ടില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല