1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2015

ജോണ്‍ അനീഷ്: ഇന്നലെ രാവിലെ കവെന്‍ട്രിയിലെ വില്ലെന്‍ ഹാള്‍ സോഷ്യല്‍ ക്ലബിലെ കമനീയ വേദിയില്‍ വെച്ചായിരുന്നു യുക്മ സുപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ നടന്നത്. സെമി ക്ലാസ്സിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍ക്ക് മാത്രമായി ദേശീയ തലത്തില്‍ യുക്മ സംഘടിപ്പിക്കുന്ന മത്സരമായ യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ മാറ്റുരക്കുന്നതിനായി നിരവധി പ്രതിഭകള്‍ മത്സര വേദിയില്‍ എത്തിയിരുന്നു.

രാവിലെ ഒമ്പതരയോടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉത്ഘാടന സമ്മേളനത്തില്‍ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ ചീഫ് കോര്‍ഡിനേറ്ററും യുക്മ ദേശീയ വൈസ് പ്രസിഡന്റുമായ ബീന സെന്‍സ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി സജീഷ് ടോം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് ഉദ്ഘാടകന്‍ ആയിരുന്നു.

യുക്മയുടെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയില്‍ ഏറ്റവു അധികം പ്രയത്‌നിച്ച വ്യക്തികള്‍ അയ ബീന സെന്‍സും യുക്മ മിഡ്‌ലാന്റ്‌സ് പ്രസിഡന്റ് ജയകുമാര് നായരും ആണ് ആദ്യമായി നിലവിളക്കിനു തിരികൊളുത്തേണ്ടത് എന്ന് ഉത്ഘാടന പ്രസംഗത്തില്‍ എടുത്തു പറഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ യുക്മ സ്‌നേഹികള്‍ അതേറ്റെടുത്തു. ബീന സെന്‌സും ജയകുമാര് നായരും ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു. പിന്നിട് യുക്മ സെക്രടറി സജിഷ് ടോം ആശംസ പ്രസംഗം നടത്തി.

യുക്മ ട്രഷറര്‍ ഷാജി തോമസ്, വൈസ് പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍, മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ജോണ്‍, വിജി കെ.പി, മുന്‍ സെക്രട്ടറി ബിന്‍സു ജോണ്‍,പി. ആര്‍. ഒ. അനീഷ് ജോണ്‍., റീജിയണല്‍ പ്രസിഡന്ടുമാരായ മനോജ് കുമാര്‍ പിള്ള, ജയകുമാര്‍ നായര്‍, , നാഷണല്‍ കമ്മറ്റിയംഗം തോമസ് മാറാട്ട്കളം, സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ ഓഫീസ് നിര്‍വഹണം നടത്തുന്ന സുനില്‍ രാജന്‍, റീജിയണല്‍ ഭാരവാഹികളായ ഡിക്‌സ് ജോര്‍ജ്ജ്, സുരേഷ്‌കുമാര്‍ , ദീപേഷ് സ്‌കറിയ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതര്‍ ആയിരുന്നു.

പിന്നിട് മത്സരങ്ങള്‍ ആരംഭിച്ചു വൈകുന്നേരം 6 മണിയോടെ മത്സരങ്ങള്‍ അവസാനിച്ചു. നിലവാരം കൊണ്ട് മുന്‍ വര്‍ഷത്തെ പിന്നിലാക്കുന്ന വീറും വാശിയും എറിയ പോരാട്ടമായിരുന്നു നടന്നത്. അത്യാധുനിക സജ്ജികരണളോട്കൂടിയ വേദിയും ഏറെ പ്രശംസ പിടിച്ചു പറ്റി.

വൈകിട്ട് ഏഴു മണിയോടെ മത്സര വിജയികളെ പ്രഖ്യാപിച്ചു,മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും മെഡലുകള്‍ വിതരണം ചെയ്തു . മത്സരത്തില്‍ ബാസില്‍ ഡോണ്‍ മലയാളി അസ്സോസ്സിയേഷനില്‍ നിന്നെത്തിയ സ്‌നേഹ സജി വീണ്ടും ‘യുവ നാട്യരത്‌ന’ കരസ്ഥമാകി. ബാസില്‍ഡാണ്ണില്‍ നിന്ന് തന്നെയുള്ള റിയ സജിലാല്‍ ‘ബാല നാട്യരത്‌ന, യുക്മ മിഡലന്റ്‌സ് റിജിയനില്‍ കെ സി എ രെട്ടിട്ച് നിന്നുള്ള എറിന്‍ ബിജുവും ടീമും ജൂനിയര്‍ വിഭാഗത്തിലും എബിന്‍ ബിജു ആന്റ് ടീം സബ് ജൂനിയര്‍ വിഭാഗത്തിലും ടീമിനത്തില്‍ നാട്യരത്‌ന അവാര്‍ഡുകള്‍ കരസ്ഥമാക്കി. മുഴുവന്‍ മത്സരങ്ങളുടെയും ഫലം താഴെ കൊടുത്തിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.