സാജൻ സത്യൻ (യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി & നഴ്സസ് ഫോറം നാഷണൽ കോർഡിനേറ്റർ): NHS ഇംഗ്ലണ്ടിന്റെ INAD ഫെലോഷിപ്പിനു UNF അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവിൽ ബാൻഡ് 5 അല്ലെങ്കിൽ 6 ആയി ജോലി ചെയ്യുന്ന UNF അംഗങ്ങൾ ആയിട്ടുള്ള മലയാളി നേഴ്സുമാർക്കാണ് ഈ അസുലഭ അവസരം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25ന് ആയിരിക്കും. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻറർവ്യൂ ഫെബ്രുവരി – 3 – 4 തീയ്യതികളിലായി നടക്കും. ഫെല്ലോഷിപ്പ് തുടങ്ങുന്നത് 2022 മാർച്ച് ഒന്നിനാണ്.
താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷൻ ഫോമിനുമായി യുക്മ, യുക്മ നഴ്സസ് ഫോറം (UNF) ഭാരവാഹികളുമായി ബന്ധപ്പെടുക: contact.unf@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല