യുക്മ യോര്‍ക്ക്‌ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്‍റെ പ്രഥമ കമ്മിറ്റി ജൂലൈ രണ്ടിന് നിലവില്‍ വന്നു.ഷെഫീല്‍ഡില്‍ ശ്രീ അബ്രഹാം ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഡ്സ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ഉമ്മന്‍ ഐസക് പ്രസിഡന്റായും,ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ അജിത് പാലിയത്ത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
സ്കന്തോര്‍പ്പ് മലയാളി അസോസിയേഷന്റെ മനോജ് വാണിയപ്പുരക്കല്‍ ജോയിന്‍റ് സെക്രട്ടറിയായും,ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ അനീഷ് മാണി ട്രഷറര്‍ ആയും ഷെഫീല്‍ഡിലെ ശ്രീ അബ്രഹാം ജോര്‍ജ് യുക്മ നാഷണല്‍ കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.റീജിയന്‍റെ ഭാവിയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത കമ്മിറ്റി, പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ഷെഫീല്‍ഡ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ജോസ് ജേക്കബ്,ശ്രീ സജിന്‍ രവീന്ദ്രന്‍,ലീഡ്സ് അസോസിയേഷന്‍ ഉപദേശക അംഗം ശ്രീ ജയന്‍ കൊച്ചു വീട്ടില്‍,പ്രോഗ്രാം കണ്‍വീനര്‍ ശ്രീ അലക്സ് പള്ളിയാമ്പല്‍ എന്നിവരും സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല