
അമ്പിളി സെബാസ്റ്റ്യൻ: യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 216 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു. 189 പോയിന്റുമായി ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷൻ റണ്ണറപ്പായപ്പോൾ 110 പോയിന്റുമായി സ്കന്തൊർപ്പ് മലയാളി അസ്സോസ്സിയേഷൻ മൂന്നാംസ്ഥാനം നേടി. ഒക്ടോബർ മാസം ഏഴാം തീയതി ശനിയാഴ്ച സ്കൻതോർപ്പിലുള്ള ഫെഡെറിക് ഗൗ സ്കൂൾ ഹാളിൽ രാവിലെ പത്തേകാലിനു ആരംഭിച്ച മത്സരങ്ങൾ നാഷണൽ ട്രഷറർ ഡിക്സ് ജോർജ്ജ് ഉത്‌ഘാടനം ചെയ്തു . നാഷണൽ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം ആശംസാ പ്രസംഗം നടത്തി.
റീജിയണൽ പ്രസിഡന്റ് വർഗ്ഗീസ് ഡാനിയേൽ അധ്യക്ഷത വഹിച്ച ഉത്‌ഘാടന സമ്മേളനത്തിൽ സ്കന്തൊർപ്പ് മലയാളി അസ്സോസ്സിയേഷൻ സെക്രട്ടറി ജിമ്മിച്ചൻ ജോർജ് സ്വാഗതവും റീജിയണൽ സെക്രട്ടറി അമ്പിളി സെബാസ്റ്റിയൻ കൃതജ്ഞതയും രേഖപ്പെടുത്തി. നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, ദേശീയ സമിതിയംഗം സാജൻ സത്യൻ, റീജിയണൽ വൈസ്പ്രസിഡന്റ് സിബി മാത്യു, ട്രഷറർ ജേക്കബ് കളപ്പുരക്കൽ, ജോയിന്റ് ട്രഷറർ ജോസ് വർഗീസ് ജോയിന്റ് സെക്രട്ടറി ജിന്നേറ്റ് അവറാച്ചൻ ആർട്സ് കോർഡിനേറ്റർ സംഗീഷ് മാണി, നഴ്സസ് ഫോറം നാഷണൽ ജോയിന്റ് ട്രഷറർ ശ്രീമതി സീന ഷാജു, ആതിഥേയ അസ്സോസ്സിയേഷൻ പ്രസിഡന്റ് ശ്രീ മനോജ് മാളിയേക്കൽ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോർക്ഷയർ ആൻഡ് ഹംബർ റീജിയണിന്റെ ചരിത്രത്തിൽ ആദ്യമായി മൂന്നു സ്റ്റേജുകളിലാണ് കലാമത്സരങ്ങൾ അരങ്ങേറിയത്. റീജിയണിലെ 11 അസോസിയേഷനുകളിൽ നിന്നും 250 ൽപരം മത്സരാത്ഥികൾ പങ്കെടുത്ത ഓരോ ഇനങ്ങളിലും പ്രവചനാതീതമായ അത്യന്തം ആവേശം നിറഞ്ഞ മൽസരങ്ങളായിരുന്നു അരങ്ങേറിയത്.
ഈസ്റ്റ് യോർക്ഷയർ കൾച്ചറൽ ഓർഗനൈസേഷനിൽ നിന്നുള്ള ജൊഹാന സിജോ കലാതിലകവും രോഹിത് ഷൈൻ കലാപ്രതിഭയും ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതേ അസോസിയേഷനിൽ നിന്നുള്ള ഇവാ മരിയ കുര്യാക്കോസും മരിയാ രാജുവും നാട്യമയൂരപട്ടവും ജൂനിയർ ചാമ്പ്യൻ സ്ഥാനവും പങ്കിട്ടു കൊണ്ട് അവരുടെ പെരുമ നിലനിർത്തി. ഭാഷാ കേസരി പട്ടം സ്കന്തൊർപ്പ് മലയാളി ആസ്സോസ്സിയേഷനിലെ റിജിൽ റോസ് റിജോയും ലീഡ്സ് മലയാളി അസ്സോസ്സിയേഷനിലെ അജി രക്ന്നരാജും പങ്കിട്ടു. കിഡ്സ് വിഭാഗത്തിൽ സ്കന്തൊർപ്പ് മലയാളി അസോസിയേഷനിലെ ജുവൽ ജോമോൻ ഗ്രൂപ്പ് ചാമ്പ്യനായി. ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിലെ തന്മയ ശരത് സബ്‌ജൂനിയർ ഗ്രൂപ്പ് ചാമ്പ്യനായപ്പോൾ അതെ അസോസിയേഷനിലെ റീത്താ രാജ് സീനിയർ വിഭാഗത്തിൽ ഗ്രൂപ്പ് ചാപ്യനായി.
വൈകിട്ട് പത്തുമണിക്ക് സമാപന സമ്മേളനം യുക്മ നാഷണൽ പ്രസിഡന്റ് ഡോ . ബിജു പെരിങ്ങത്തറ ഉത്‌ഘാടനം ചെയ്യുകയും ആദ്യസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൻതോർപ്പ് മലയാളി അസ്സോസ്സിയേഷൻ ആതിഥേയത്വത്തിൽ നടത്തപ്പെട്ട കലാമേളയുടെ വിജയത്തിനായി റീജിയണൽ കമ്മറ്റിയോടൊപ്പം അസ്സോസ്സിയേഷനിൽ നിന്നുള്ള നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, റീജിയനിൽ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, അസോസിയേഷൻ പ്രസിഡന്റ് മനോജ് സെക്രട്ടറി ജിമ്മിച്ചൻ, യുക്മ പ്രതിനിധി ഡോ. ശാന്തി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതിൽ പരം അംഗങ്ങൾ മഞ്ഞയും ചുവപ്പും കലർന്ന യൂണിഫോം ധരിച്ചു വോളണ്ടിയേഴ്‌സായി അണിനിരന്നു.
ഈ കലാമേള ഒരു വൻ വിജയമാക്കുവാൻ സഹായിച്ച ആതിഥേയ അസോസിയേഷനും അതിന്റെ ചുമതലക്കാർക്കും വോളണ്ടിയേഴ്സിനും മറ്റെല്ലാ അസ്സോസ്സിയേഷൻ ഭാരവാഹികൾക്കും സ്പോൺസർ മാരായ ലൈഫ് ലൈൻ, തറവാട് റെസ്റ്ററന്റ്, ലിങ്ക് ബ്രോഡ്ബാൻഡ്, ചാക്കോ കോട്ടേജ്, ജി റ്റി കാർഡ്, സെനിത് സോളിസിറ്റേഴ്സ്, മെട്രോ പോട്ട് ഫ്രോസൺ ഫുഡ്, ഏഡൻസ് ഫിഷ് എന്നിവർക്കും രുചികരമായ ഭക്ഷണം മിതമായ നിരക്കിൽ വിതരണം ചെയ്തത് മോൻസി കിച്ചൻ കാറ്ററിങ് സർവീസിനും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വർഗീസ് ഡാനിയേൽ അറിയിച്ചു.








നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല