ജൂണ്‍ 22 ,23 തീയതികളില്‍ മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ഉഴവൂര്‍ സംഗമത്തിന് നറുക്കെടുപ്പിലൂടെ വിജയി ആകുന്ന couple നെ കാത്തിരിക്കുന്നത് കേരള സര്‍ക്കാരിന്റെ ബെസ്റ്റ് ടൂര്‍ ഓപ്പറേറ്റര്‍ അവാര്‍ഡ് തുടര്‍ച്ചയായി 2 തവണ കരസ്ഥമാക്കിയ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ യൂറോപ്യന്‍ ഡിവിഷന്‍ ഇന്റര്‍ സൈറ്റ് വെക്കേഷന്‍ സ്പോണ്സര്‍ ചെയ്യുന്ന 2 പകലുകളും 3 രാത്രികളും കേരളത്തിലെ ഏതെങ്കിലുമൊരു ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടില്‍ സോജന്യതാമസ സൗകര്യം. ഈ സമ്മാനത്തിനു പുറമെ സ്വര്‍ണ്ണനാണയങ്ങള്‍ ഉള്‍പ്പെടെ അനേകം ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്നതായിരിക്കുമെന്ന് മാഞ്ചസ്റ്റര്‍ സംഘാടക സമിതി അറിയിച്ചു.
വ്യത്യസ്തങ്ങളായ കലാപരിപാടികളാല്‍ സമ്പന്നമായിരിക്കും ഉഴവൂര്‍ സംഗമം 2012. കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താത്പര്യം ഉള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ച് പേരുകള്‍ നല്‍കേണ്ടതാണ്.
രാജു സ്റീഫന്‍- 07877889353
ഫ്രാന്‍സി ജോണ്‍- 07912649465
പ്രിന്‍സ് ജോണ്‍- 0787654011
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല