മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നായ ഉഴവൂര്‍ സംഗമം ജൂണ്‍ 22,23 തീയ്യതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ച് നടത്തും. രണ്ടു വേദികളില്‍ ആയിട്ടാണ് ഇക്കുറി സംഗമ പരിപാടികള്‍ നടക്കുക. ഇരുപത്തി രണ്ടിന് വൈകുന്നേരം ആറു മുതല്‍ ബ്രിട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ സൌഹൃദ കൂട്ടായ്മയ്ക്ക് തുടക്കമാകും. ഇരുപത്തി മൂന്നാം തീയ്യതി രാവിലെ പത്ത് മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ പരിപാടികള്‍ തുടരും.
വ്യത്യസ്തങ്ങളായ കലാപരിപാടികളും കായിക മത്സരങ്ങളും ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. ഇത് ആദ്യമായാണ് മാഞ്ചസ്റ്ററിലെ കമ്മറ്റി ഉഴവൂര്‍ സംഗമത്തിന് നേതൃത്വം നല്‍കുന്നത്. ഉഴവൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവരെ മാഞ്ചസ്റ്റര്‍ ഉഴവൂര്‍ സംഗമം കമ്മറ്റി പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല