1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2015

ഭീകരനാണെന്ന് ആരോപിച്ചു ഡൽഹി പോലീസ് രണ്ടു വർഷം മുമ്പ് അറസ്റ്റ് ചെയ്ത സയിദ് ലിയാക്കത് ഷാ കുറ്റക്കാരനല്ലെന്ന് ദേശീയ അന്വേഷണ ഏജൻസി എൻ.ഐ. എ കണ്ടെത്തി. നേപ്പാൾ – ഇന്ത്യ അതിർത്തിയിൽ 2013 മാർച്ച് 20 നാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ഷായെ അറസ്റ്റ് ചെയ്തത്.

പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമായി ഷാ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തു എന്നായിരുന്നു പോലീസിന്റെ ആരോപണം. ജമ്മു കശ്മീർ സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം കീഴ്ടടങ്ങാനെത്തിയതാണ് താനെന്ന് ഷാ പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല.

എന്നാൽ നിരോധിക സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീന്റെ പ്രവർത്തകനാണ് ഷായെന്ന് വരുത്താൻ സബീർ ഖാൻ എന്നയാൾ ഷായുടെ മുറിയിൽ ആയുധങ്ങൾ വക്കുകയായിരുന്നു എന്ന് എൻ.ഐ. എ പറഞ്ഞു. സബീർ ഖാൻ ഇപ്പോൾ ഒളിവിലാണ്. ഷായെ കുടുക്കാൻ ശ്രമിച്ച ഡൽഹി പോലീസിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ എൻ.ഐ. എ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

നേരത്തെ ഷായുടെ അറസ്റ്റിനെതിരെ ജമ്മു കശ്മീരിലെ രാഷ്ട്രീയ കക്ഷികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്നാണ് എൻ.ഐ. എ അന്വേഷണം ഏറ്റെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.