സാബു ചുണ്ടക്കാട്ടില്‍: പാരാക്ലൈമ്പിങ് ലോക ചാമ്പ്യന്‍ മണികണ്ഠന്‍ കുമാറിന് ട്രാഫൊര്‍ഡില്‍ സ്വീകരണം നല്‍കി. ട്രാഫോര്‍ഡ് കായികപ്രേമികളുടെ കൂട്ടായ്മയായ ട്രാഫോര്‍ഡ് ബുള്‍സാണ് 2020 ഒളിമ്പിക്‌സിനുള്ള സാധ്യതാ പട്ടികയില്‍ ഇടം നേടിയ മണികണ്ഠന് സ്വീകരണം നല്‍കിയത്.
പാരീസ്, ലണ്ടന്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിയായിട്ടുള്ള മണികണ്ഠന്‍ തന്റെ വൈകല്യത്തോടും പ്രതികൂല സാഹചര്യത്തോടും പൊരുതിയാണ് ഉന്നതിയില്‍ എത്തിയത്. നിരവധി അന്താരാഷ്ട്ര വേദികളില്‍ മത്സരത്തിന് തയ്യാറെടുക്കുന്ന മണികണ്ഠന്‍ ഒരാഴ്ചത്തെ പരിശീലനത്തിനായാണ് ഇംഗ്ലണ്ടില്‍ എത്തിയത്.
നിരവധി ലോക ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ മണികണ്ഠന്‍ ബാഗ്ലൂരില്‍ ക്ലൈംബേര്‍സിന് പരിശീലനം നല്‍കിവരുന്നു.ഇംഗ്ലണ്ടിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈജു പോളിനൊപ്പം ട്രാഫോര്‍ഡില്‍ എത്തിയ മണികണ്ഠന് ഷോണി തോമസ്, ബിനോയ് ടികെ, ലിജോ ജോണ്‍, സ്റ്റാന്‍ലി ജോണ്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി ആദരിച്ചു.
ക്രിക്കറ്റിന്‍ മാത്രം പ്രാധാന്യം നല്‍കുന്ന ഇന്ത്യാ മഹാരാജ്യം വ്യക്തിവൈഭവം കൊണ്ട് ഇന്ത്യയുടെ പ്രശസ്തി വാനോളം ഉയര്‍ത്തുന്ന മണികണ്ഠനെപ്പോലുള്ള പ്രോത്സാഹിപ്പിച്ച് ആദരിക്കുമെന്ന് ഷോണി തോമസ് പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല