സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദോഹ സന്ദർശനം റദ്ദാക്കി. പകരം വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ് നാളെ ദോഹയിൽ എത്തും. 9 വരെ ദോഹയിൽ നടക്കുന്ന ലീസ്റ്റ് ഡവലപ്ഡ് രാജ്യങ്ങളെക്കുറിച്ചുള്ള (എൽഡിസി5) യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം എത്തുന്നത്.
6ന് നടക്കുന്ന പ്രധാന സെഷനിൽ ഇദ്ദേഹം ഇന്ത്യയുടെ നിലപാട് അറിയിക്കും. എൽഡിസികളുടെ സുസ്ഥിര വികസനം ഉറപ്പാക്കാൻ സയൻസും ടെക്‌നോളജിയും പുതുമയും പ്രയോജനപ്പെടുത്തുക എന്ന പ്രമേയത്തിൽ മന്ത്രി പങ്കെടുക്കും. ഇതിന്റെ ഭാഗമായുള്ള റൗണ്ട് ടേബിളിലും മന്ത്രി പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് 7ന് നടക്കുന്ന മന്ത്രിതല യോഗത്തിലും ഇദ്ദേഹം പങ്കെടുക്കും.
മന്ത്രി അവിടെയുള്ള ഇന്ത്യൻ കമ്യൂണിറ്റിയുമായും കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് 6.30ന് അൽ വുഖൈറിലെ അൽ മിഷാഫിലുള്ള പോഡാർ പേൾ സ്‌കൂളിൽ നടക്കുന്ന കമ്യൂണിറ്റി വിരുന്നിൽ അദ്ദേഹം പങ്കെടുക്കാൻ എത്തും. പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു അദ്ദേഹം സംസാരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല