1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2016

ഫിലിപ്പ് ജോസഫ്: ക്ലിഫ്റ്റന്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹം യുവജനങ്ങള്‍ക്കായൊരുക്കുന്ന വചനാഭിഷേക കണ്‍വന്‍ഷനും മതാധ്യാപക പരിശീലനവും സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍ ; മതാധ്യാപക പരിശീലനം സെപ്റ്റംബര്‍ 3ന് ഗ്ലോസ്റ്ററില്‍. സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന വചനാഭിഷേക കണ്‍വന്‍ഷന്‍ സെപ്തംബര് 3ന് ഗ്ലോസ്റ്ററില്‍ സെന്റ്. അഗസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് ഈ ഏകദിന കണ്‍വന്‍ഷന്‍ നടക്കുക. ഫാ. സോജി ഓലിക്കലിനൊപ്പം സെഹിയോന്‍ യുകെ ടീമംഗങ്ങളും പ്രസ്തുത ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ദിവ്യകാരുണ്യയാരാധനയോടെയാണ് സമാപിക്കുന്നത്. ദിവ്യബലി, അനുരഞ്ജന ശുശ്രൂഷ, വചന പ്രഘോഷണം, സ്തുതിപ്പുകള്‍ എന്നിവയും ശുശ്രൂഷകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ക്ലിഫ്റ്റന്‍ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളെ ഒന്നിപ്പിച്ചു ഒരു സംഘടനയായി രൂപീകരിക്കുകയും അവര്‍ക്കു വേണ്ടിയുള്ള നേതൃത്വ പരിശീലനം റവ. ഫാ. ജോയി വയലില്‍ നല്‍കുന്നതായിരിക്കും. എട്ടാം ക്ലാസ് മുതലുള്ള എല്ലാ കുട്ടികളും, യുവജനങ്ങളും ഇതില്‍ പങ്ക് ചേര്‍ന്ന് ആത്മീകവും, ധാര്‍മ്മീകവുമായ ഉണര്‍വിനായി ഈ അവസരം വിനിയോഗിക്കണമെന്ന് ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് ഇടഠ, പാസ്റ്ററല്‍ ടീം അംഗങ്ങളായ റവ. ഫാ. ജോയി വയലില്‍ ഇടഠ, റവ. ഫാ. സിറില്‍ ഇടമന ടഉആ, ഫാ. സണ്ണി പോള്‍ ങടഎട, ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്ത്യന്‍ എന്നിവര്‍ അറിയിക്കുന്നു.

വേദി:

ST. Augustine Church

Matseniane

Gloucester

G146ED

യുവതലമുറയുടെ വിശ്വാസ പരിശീലനം സഭയുടെ വലിയ ദൗത്യമാകണം.മാതാവെന്ന നിലയില്‍ സ്വ സന്താനങ്ങളുടെ ജീവിതം മുഴുവനും മിശിഹായുടെ ചൈതന്യത്തില്‍ പ്രബുദ്ധമാകുന്ന വിദ്യാഭ്യാസം നല്‍കുവാനുള്ള ചുമതല തിരുസഭയ്ക്കുണ്ട് (6.3). വത്തിക്കാന്‍ കൗണ്‍സിലിന്റെ ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മതാധ്യാപകര്‍ക്കായി ക്ലിഫ്റ്റന്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹം ഏകദിന പരിശീലന പരിപാടി ഒരുക്കിയിരിക്കുന്നു. സെപ്തംബര്‍ 3ന് ഗ്ലോസ്റ്ററില്‍ സെന്റ്. അഗസ്ത്യന്‍ പാരിഷ് ഹാളില്‍ വച്ച് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയുള്ള ഈ പരിശീലന പരിപാടി നയിക്കുന്നത് വിശ്വാസ പരിശീലന രംഗത്ത് പ്രഗത്ഭരായ ഡോ. സെബാസ്ത്യന്‍ നാമറ്റത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ബിര്‍മ്മിങ്ഹാം രൂപത, ഫാ. ജോയി വയലില്‍ ഇടഠയും ആയിരിക്കും.

CDSMCC യുടെ ഒന്‍പത് മാസ് സെന്ററുകളില്‍ നിന്നുമുള്ള മതാധ്യാപകരും അധ്യാപക പരിശീലനത്തിന് താല്പര്യമുള്ളവരും അതില്‍ പങ്കെടുത്തു തങ്ങള്‍ക്കുള്ള വിശ്വാസത്തെയും സഭാപരമായ വിജ്ഞാനത്തെയും ആഴപ്പെടുത്തുവാന്‍ മിശിഹായുടെ പൂര്‍ണ്ണതയോടു യോജിച്ച വിധത്തില്‍ പരിപൂര്‍ണ്ണത നേടിയെടുക്കുവാനും ക്ലിഫ്റ്റന്‍ രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CSTയും പാസ്റ്ററല്‍ ടീം അംഗങ്ങളായ റവ. ഫാ. ജോയി വയലില്‍ CST, റവ. ഫാ. സിറില്‍ ഇടമന SDB, ഫാ. സണ്ണി പോള്‍ MSFS, ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്ത്യന്‍ എന്നിവരും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വേദി:

ST. Augustine Church

Gloucester

G146ED

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.