1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2015

ജെയിംസ് ജോസഫ്

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള യുടെ ഭാഗമായി നടക്കുന്ന വടം വലി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള ആവേശത്തിലാണ് റീജനിലെ അംഗ സംഘടനകള്‍.ടീം തിരിഞ്ഞുള്ള പരിശിലനം വിവിധ അസോസിയേഷന്‍ നുകള്‍ ആരംഭിച്ചു കഴിഞ്ഞു.കേരളത്തിന്റെ സ്വന്തം കായിക ഇനമായ വടം വലിക്ക് മരത്തില്‍ കയര്‍ കെട്ടി വലിച്ചും രണ്ടു ടീം ആയി തിരിഞ്ഞും തനതു നാടന്‍ രീതില്‍ തന്നെയുള്ള പരിശിലനമാണ് പുരോഗമിക്കുന്നത്.

ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ചാണ് കായികമേള നടക്കുന്നത്.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.

വടം വലി മത്സരത്തിന് ഏഴു പേര്‍ക്കാണ് പങ്കെടുക്കാന്‍ സാധിക്കുക. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നല്‍കാം. 620kg ആണ് പരമാവധി തുക്കം. അപകട സുരക്ഷ മത്സരാര്‍ഥികളുടെ ചുമതലയാണ്. പതിനാറു വയസില്‍ താഴെ യുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്.വടം വലി വിജയി കള്‍ക്ക് സമ്മാന തുകയും ഉണ്ടായിരിക്കും.

വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങള്‍ക്കും മുന്ന് പൌണ്ട് ആണ് റജിസ്‌ട്രെഷന്‍ ഫീസ്. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് ഫീസ് .റിജിയനിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജിയണല്‍ പ്രസിഡന്റ് ജയാകുമാര്‍ നായര്‍ അഭ്യര്‍ഥിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Cetnre
Birmingham Road,
Redditch,
Worcestershire.
B97 6EJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.