1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2016

മാല്‍വേണ്‍ റോയല്‍സിന്റെ വടം വലിയും, മാല്‍വെണ്‍ സംഗമവും വന്‍വിജയമാക്കി തീര്‍ത്തതിന്റെ ആഹ്‌ളാദ ത്തിലാണ് മാല്‍വേണ്‍ റോയല്‍സും സംഘവും, മാല്‍വെണ്‍ റോയല്‍സ് ചുരുക്കം അംഗങ്ങള്‍ ഉള്ള ഒരു ചെറിയ കുടുംബ കൂട്ടായ്മ ആണ് . സാധാരണ സംഘടന പോലെ പ്രസിന്‍ഡന്റിന്റെയോ , സെക്രട്ടറിയുടെയോ , അധികാരവും, ചെങ്കോലും ഇല്ലാതെ , ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പ്രതിഫലേച്ഛയും, അഹങ്കാരവും , ഗര്‍വ്വും ഇല്ലാതെ , എല്ലാവരും ഒറ്റ സ്വരത്തില്‍ പരിപാടി വിജയിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഏതാനും കുടുംബങ്ങളുടെ കൂട്ടായ്മയാണ് മാല്‍വെണ്‍ റോയല്‍സ് . മാല്‍വെണ്‍ റോയല്‍സിന്റെ വടം വലി മത്സരത്തിനു വിജയ തിളക്കമേകിയ എല്ലാവരോടും പ്രത്യകം നന്ദി പറയുകയാണ് ഇതിന്റെ സംഘാ ടകര്‍ . എല്ലാം അടുക്കും ചിട്ടയോടും കൂടി ആദ്യം മുതല്‍ അവസാനം വരെ ഒരു ചെറിയ രീതിയില്‍ പോലും വാക്കു തര്‍ക്കമുണ്ടാകാതെ സഹകരിച്ച എല്ലാ ടീമു കളോടും ഞങ്ങള്‍ ആദ്യമായി നന്ദി അറിയിക്കട്ടെ , അതുപോലെ ഈ മത്സരം വന്‍വിജമാക്കി തീര്‍ക്കുവാന്‍ സോഷ്യല്‍ മീഡിയ യിലൂടെയും , നേരിട്ടും ആശംസകള്‍ അറിയിക്കുകയൂം , സഹായിക്കുകയും ചെയ്ത നമ്മുടെ പ്രിയപ്പെട്ട പൂഞ്ഞാര്‍ MLA ശ്രീ P .C .ജോര്‍ജ് ,U K മലയാളികളുടെ അഭിമാനവും , Croydon മുന്‍ മേയറും കൗണ്‍സിലറുമായ ശ്രീമതി . മഞ്ജു ഷാഹുല്‍ ഹമീദ് ,യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ UUKMA യുടെ നാഷണല്‍ പ്രസിഡണ്ട് Adv . ഫ്രാന്‍സിസ് കവളക്കാട്ടില്‍ , അതുപോലെ യുക്മയിലെ നേതൃനിര യിലെ മുഴുവന്‍ അംഗങ്ങള്‍ , UKKCA ഭാരവാഹികള്‍ , പരിപാടിയുടെ വിജയത്തിനായി സഹകരിച്ച മെഗാ സ്‌പോണ്‍സേഴ്‌സ് , ALLIED FINANCE , BEE ONE , FRIENDS MALAYALI ASIAN SHOP ,LIFE LINE INSURANCE , RAO ‘s NURSING AGENCY ,ALPLA MALAYALI FRIENDS ,PRIME CARE NURSING AGENCY ,FULL HOME APPLIANCE ,DEEWAY STORES ,SPICY NEST CATERING ,LOURDE TRAVELS ,KALAPPURACKAL FINANCE ,ABIN JOSE GLOUCESTER , and MALAYALAM UK ONLINE . മലയാളം യുകെ ക്കു വേണ്ടി ഫോട്ടോസ് നല്‍കി യിരിക്കുന്നത് ഫോട്ടോ ജിന്‍സ് , BTM ഫോട്ടോഗ്രാഫി ബിജു മൂന്നാനപ്പള്ളി , ജോ ഐപ്പ് , വീഡിയോസ് സിബി സ്റ്റുഡിയോ ലണ്ടന്‍ . പരാതികള്‍ക്കിടയില്ലാതെ മത്സരങ്ങള്‍ നിയന്ത്രിച്ച ജോണ്‍ സുധീര്‍ ജേക്കബ് , ജോര്‍ജ് സേവിയര്‍ ,ഷൈബി ജോസഫ് ,സരസ മായ കംമെന്ടറി യിലൂടെ കാണികളെയും , മത്സരാര്ഥികളെയും ആവേശം കൊള്ളിച്ച ആല്‍ബര്‍ട്ട് തോമസിനേയും നന്ദിയോടെ ഓര്‍ക്കുന്നു . മത്സരത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ മാല്‍വെണ്‍ റോയല്‍സിന്റെ ഭാഗ മായി പ്രവര്‍ത്തിക്കുകയും സഹായിക്കുകയും ചെയ്ത വെസ്‌റ് കെന്റ് കേരളൈറ്റ്‌സ് സഹൃദയ അസോസിയേഷന്റെ ബിജു ചെറിയാനെയും ,അല്‍ബര്‍ട്ട് ജോര്‍ജിനെയും സംഘാ ട കര്‍ പ്രത്യേകം നന്ദി യോടെ സ്മരിക്കുന്നു . ഇനിയും പുതിയ ഒരു വെല്ലുവിളി ഏറ്റുടുക്കാനായി അടുത്ത വര്‍ഷത്തെ മാല്‍വെണ്‍ സംഗമത്തിനായി കാത്തിരിക്കുന്നു ഈ കൊച്ചു കുടുംബ കൂട്ടായ്മ . സ്‌നേഹത്തോടെ മാല്‍വെണ്‍ റോയല്‍സ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.