ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓണത്തിനോടെ അനുബന്ധിച്ചു സെപ്റ്റംബര്‍ പതിനെന്നിന് നടക്കാന്‍ പോകുന്ന വടംവലി മല്‍സരം പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന ഈ വേളയില്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ തലത്തിലുമുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
യുകെയിലെ മലയാളി സമൂഹം ഈ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ ആവേശത്തിമിര്‍പ്പില്‍ ആയിരിക്കുന്ന ഈ അവസരത്തില്‍ യുകെയിലെ വടംവലി മല്ലന്മാര് പടയോട്ടത്തിന് അങ്കം കുറിച്ചു കഴിഞ്ഞു അവര്‍ പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. യുകെയിലെ കരുത്തന്‍മ്മാരായ മലയാളികളെ കോര്‍ത്തിണക്കിക്കെണ്ട് നടക്കുന്ന വടംവലി മത്സരം 2016 സെപ്റ്റംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച്ച രാവിലെ 9 മണി മുതല്‍ ബര്‍മിംഗ്ഹാം വിന്‍ഡ്‌ലി ലിഷര്‍ സെന്ററില്‍ വച്ച് നടക്കും.
വിലാസം
WlNDLEY LEISURE CENTRE,
CLIFTON ROAD, SUTTON COLDF1ELD,
B73 6EN, BIRMINGHAM.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും ഒരുമയുടെയും ആള്‍രൂപങ്ങള്‍ ബിര്‍മിങ്ങാമില്‍ മാറ്റുരക്കുന്നു. യുകെയിലെ ഏകദേശം പത്തോളം ടീമുകള്‍ ഇതിനോടകം പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും താല്‍പ്പര്യമുള്ള ടീമുകള്‍ക്ക്, വരുന്ന ഓഗസ്‌റ് 31 ന് മുന്‍പായി ടീമുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ കരുത്തിന്റെ മത്സരത്തില്‍ പങ്കാളിയാകുവാന്‍ എവരെയും ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഒരുമയുടെയും ഭാഷയില്‍ സ്വാഗതം ചെയ്യുന്നു
1st prize.. £501 ട്രോഫി & മെഡല്‍
2nd prize..£251 & ട്രോഫി
3rd prize..£101 & ട്രോഫി.
അതോടെപ്പം ഏറ്റവും നല്ല team presentation ന് പ്രത്യേക പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ്
സ്‌നേഹപൂര്‍വ്വം ഇടുക്കി ജില്ലാ സംഗമം,
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,
റോയി മാത്യു, മാഞ്ചസ്റ്റര്‍ 07828009530.
ബാബു തോമസ് 07730 883823.
റോയി മാത്യു, ലിവര്‍പൂള്‍ – 07956 901683.
ജസ്റ്റിന്‍ എബ്രഹാം 07985 656204.
പിറ്റര്‍ താനോലില്‍ 07713 183350
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല