സ്വന്തം ലേഖകന്‍: രണ്ട്‌സ് എന്ന ചിത്രത്തിലെ നേസമണിയെന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ വൈറലായതിന്റെ ഞെട്ടലിലാണ് ആ കഥാപാത്രത്തെ തമിഴില്‍ അവിസ്മരീണയമാക്കിയ നടന്‍ വടിവേലു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നേസമണിയെ വീണ്ടും വൈറലാക്കിയതില്‍ സന്തോഷമുണ്ടെന്നും വടിവേലു പറഞ്ഞു.
‘എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. നേസാമണി ഈ ലോകം മുഴുവന്‍ വൈറലായെന്നാണോ പറയുന്നത്? എന്റെ ദൈവമേ, അമേരിക്കയിലും മറ്റും എത്തിയോ? നന്ദി. എന്നായിരുന്നു സ്വതസിദ്ധമായ ശൈലിയിലുള്ള വടിവേലുവിന്റെ പ്രതികരണം.
‘വിജയ്ക്കും സൂര്യയ്ക്കുമൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആളുകളെ ചിരിപ്പിക്കാനായതില്‍ സന്തോഷിക്കുന്നു. ഇപ്പോഴത്തെ ഈ സംഭവം ശ്രദ്ധിച്ചിരുന്നില്ല. നേസാമണിയെപ്പോലുള്ള കഥാപാത്രങ്ങള്‍ എനിക്ക് ദൈവം തന്ന സമ്മാനമാണ് ‘ വടിവേലു പറഞ്ഞു. 2017 ല്‍ വിജയ് നായകനായ മെര്‍സലിലാണ് വടിവേലു അവസാനമായി അഭിനയിച്ചത്.
രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന ഇന്ന് ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ പോലും മോദി സര്‍ക്കാരിനെ രണ്ടാം സ്ഥാനത്താക്കിയതാണ് നേസാമണിയുടെ കുതിപ്പ്. ലയാളത്തില്‍ സിദ്ധിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഫ്രണ്ട്‌സ്. തമിഴിലും ഈ ചിത്രം സിദ്ധിഖ് തന്നെ സംവിധാനം ചെയ്തു. വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളില്‍ അഭിനയിച്ചത്. മലയാളത്തില്‍ ജഗതി അഭിനയിച്ച ലാസര്‍ എളേപ്പന്റെ വേഷത്തില്‍ എത്തിയത് വടിവേലുവാണ്.
നേസമണി എന്ന പേരില്‍. രമേഷ് ഖന്നയുടെ കൈയ്യില്‍ നിന്ന് ചുറ്റിക വീണ് നേസമണി എന്ന വടിവേലുവിന്റെ തലയില്‍ വീണതാണ് ഇപ്പോള്‍ ചര്‍ച്ച. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ കോമഡി സീന്‍ ചര്‍ച്ചയാവുന്നതിന്റെ ആരംഭം ഇങ്ങനെയാണ്.
പാകിസ്താനില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിംഗ് ലേണേര്‍സ് എന്ന ഫേസ്ബുക്ക് പേജില്‍ ഒരു ചുറ്റികയുടെ ചിത്രം കൊടുത്ത് ഇതിനെ നിങ്ങളുടെ നാട്ടില്‍ എന്താണ് പറയുക എന്ന ചോദ്യം ചോദിച്ചിരുന്നു. അതിന് താഴെയാണ് കടുത്ത വടിവേലു ആരാധകനായ ഒരാള്‍ നേസമണി എന്ന കോണ്‍ട്രാക്ടറുടെ തലയില്‍ ചുറ്റിക വീണ കഥ പറയുന്നത്.
ഈ കമന്റ് കണ്ടതോടെ പലരും പിന്നീട് നേസമണിക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ച് വന്ന തുടങ്ങിയതോടെയാണ് നേസമണി മോഡി സര്‍ക്കാരിനെ മറികടക്കുന്ന തരത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയത്. നേസമണിയുടെ ആരോഗ്യം എങ്ങനെയുണ്ട്?, നേസമണി രക്ഷപ്പെടുമോ?. മോദിയും പനീര്‍ശെല്‍വവും ആശുപത്രിയില്‍ നേസമണിയുടെ രോഗവിവരങ്ങള്‍ അറിയാന്‍ ഓടി എത്തുന്നു.
അങ്ങനെ പടരുകയാണ് നേസമണി ട്രോള്‍സ്. പല സെലബ്രിറ്റികളും നേസമണി ട്രോളുകളുമായി എത്തിയിട്ടുണ്ട്. ഒരാള്‍ ആവശ്യപ്പെട്ടത് നേസമണിയുടെ തലക്ക് പരിക്ക് ഏല്‍പ്പിച്ച ചുറ്റിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്ന് പിന്‍വലിക്കണമെന്നാണ്.
തലയില്‍ ചുറ്റിക വീണ കോണ്‍ട്രാക്ടര്‍ നേസാമണിക്ക് ഐക്യദാര്‍ഢ്യവുമായി ട്വിറ്റര്‍ ലോകവും എത്തിയിട്ടുണ്ട്. പേരിന് മുന്നില്‍ കോണ്‍ട്രാക്ടര്‍ എന്ന് ചേര്‍ത്താണ് ആളുകള്‍ ട്വിറ്ററില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. പ്രേ ഫോര്‍ നേസാമണി എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്രെന്‍ഡിങില്‍ ഒന്നാമതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല