വാലന്റെയ്ന്‍സ് ഡേ നാളെയാണ് . പ്രണയത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന മിക്ക ജോഡികളും വിവാഹിതരും മനസ്സില്‍ പങ്കാളിക്ക് ഇതുവരെ കൊടുക്കാത്ത സമ്മാനങ്ങള്‍ കരുതി വയ്ക്കുകയാണ്. സാധാരണ പ്രണയികളുടെ സമ്മാനങ്ങള്‍ ഒരു പാവക്കുട്ടിയിലും അതിലെ ഐ ലവ് യു വിലും ഒതുങ്ങാറാണ് പതിവ്. വിലപിടിച്ച സമ്മാനങ്ങള്‍ വാലന്റെന്‍സ് ഡേയുടെ ആവശ്യകതയാണോ? സ്നേഹത്തിനേക്കാള്‍ സമ്മാനങ്ങള്‍ക്ക് വിലയുണ്ടോ? ഇല്ല. നമ്മുടെ സ്നേഹം അറിയിക്കുന്നതിനു ഒരു റോസാപ്പൂ തന്നെ ധാരാളമാണ്. എന്നാല്‍ ഇന്നത്തെ യുവത്വം സമ്മാനങ്ങളുടെ ധാരളിത്തത്തിലാണ് പ്രണയത്തെ മൂടുന്നത്. ഇതിനു ചുവടു പിടിക്കാനെന്ന രീതിയിലാണ് വാലന്റെയ്ന്‍സ് ദിവസത്തെ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മാന വിപണി.
ബന്ധത്തെക്കാള്‍ വിലപിടിച്ച സമ്മാനങ്ങള്‍
ബന്ധത്തെക്കാള്‍ വലുതാണ് ചില പ്രണയികള്‍ക്ക് സമ്മാനങ്ങള്‍. എന്നാല്‍ എട്ടു ശതമാനം പേര്‍ എങ്കിലും ഈ വാലന്റെയ്ന്‍സ് ഡേയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത വിധം സാമ്പത്തിക പ്രശ്നങ്ങളില്‍ കഴിയുന്നവരാണ്. വില കൂടിയ സമ്മാനങ്ങള്‍ ഒരിക്കലും സ്നേഹത്തിന് പകരമാകില്ല. നമ്മുടെ സ്വന്തം കഴിവും മറ്റും ഉപയോഗിച്ച് ചെയ്യുന്ന സമ്മാനങ്ങളാകും പങ്കാളിക്ക് കൂടുതല്‍ ഊഷ്മളമാകുക.
കാര്‍ഡ് ക്ലീഷേകള്‍
സാധാരണ എല്ലാ പ്രണയിതാക്കളും ഇതിലാണ് അഭയം പ്രാപിക്കുക. പാവക്കുട്ടികളും കാര്‍ഡുകളും പലപ്പോഴും പ്രേമത്തിലെ പാകതയില്ലായ്മയാണ് കാണിക്കുന്നത്. ഈ സമ്മാനങ്ങള്‍ ഇന്ന് ഒരു അത്ഭുതവും പങ്കാളിക്ക് കൊടുക്കുന്നില്ല എന്നതാണ് സത്യം.
സഹായപരമായ സമ്മാനങ്ങള്‍
സമ്മാനങ്ങളില്‍ വികാരപരമായ ഒരു ഭാവം സൂക്ഷിക്കുന്നതിനോട് സ്ത്രീകള്‍ക്ക് പ്രത്യേകമായ ഒരു അടുപ്പം ഉണ്ട്. ഇപ്പോള്‍ ഒരു തേപ്പ് പെട്ടിയാണ് വാങ്ങി കൊടുക്കുന്നത് ദിവസം മുഴുവന്‍ നിനക്ക് വേണ്ടി ഞാന്‍ വസ്ത്രങ്ങള്‍ തേയ്ക്കും എന്തെന്നാല്‍ ഞാന്‍ നിന്നെ അത്രയും പ്രണയിക്കുന്നു എന്ന് പറയുകയാണെങ്കില്‍ അത് എത്രമാത്രം അവളെ സന്തോഷിപ്പിക്കും?
മെച്ചപ്പെട്ട സമ്മാനങ്ങള്‍
സമ്മാനം കൊടുത്തില്ല എങ്കിലും പങ്കാളിയെ അപമാനിക്കുന്ന രീതിയിലുള്ള സമ്മാനങ്ങള്‍ കൊടുക്കാതിരിക്കുക. കുറെ സമ്മാനങ്ങള്‍ വാങ്ങികൊടുത്തു നിനക്ക് ഇഷ്ട്ടമുള്ളത് വച്ചോ എന്നുള്ള രീതിയിലുള്ള സമീപനം മറ്റുള്ളവരെ അപമാനിക്കുന്നതിനു തുല്യമാണ്.ഒരു വാച്ചോ,പെന്‍ഡന്റോ,റിങ്ങോ ഒക്കെയാകാം നിങ്ങളുടെ സമ്മാനം.
സമ്മാനങ്ങളില്ലാതെ ആഘോഷം
സമ്മാനങ്ങള്‍ ഇല്ലെങ്കിലും വിഷമിക്കണ്ട. പങ്കാളിക്കൊപ്പം പ്രാതല്‍ കഴിക്കുക, നിങ്ങളുടെ പങ്കാളിയെ ഒന്ന് തലോടുക, സ്നേഹപൂര്‍വമുള്ള ഒരു എഴുത്ത് കൊടുക്കുക, അവരെ കുറിച്ച് നിങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് പറയുക ഇതൊക്കെ നിങ്ങളെ കിട്ടിയത് എത്ര ഭാഗ്യമാണ് എന്നു അവരെ ചിന്തിപ്പിക്കാന്‍ ഇടയാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല