വാംലി : സീറോ മലബാര്‍ സഭയുടെ ബര്‍മ്മിംഗ്ഹാം ആതിരൂപതയിലെ മാസ് സെന്ററായ വാംലി കത്തോലിക്കാ പളളിയില്‍ വെച്ച് ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടേയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും പരിശുദ്ധ കന്യാമറിയത്തിന്റേയും തിരുനാള്‍ വിപുലമായ പരിപാടികളോടോ ഭക്ത്യാദര പൂര്‍വ്വം ആഘോഷിച്ചു. തിരുനാളിനോട് അനുബന്ധിച്ച് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും കൊണ്ടാടി.
ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജയ്‌സണ്‍ കരിപ്പായി, ഫാ. ജോമോന്‍ തൊമ്മാന എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരു സ്വരൂപവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് മതബോധന കേന്ദ്രത്തിന്റെ വാര്‍ഷികവും കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും നടന്നു.മതബോധന വാര്‍ഷികം ഫാ. ജയ്‌സണ്‍ കരിപ്പായി ഉദ്ഘാടനം ചെയ്തു. ഫാ. ജോമോന്‍ തൊമ്മാന അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ തിരുനാള്‍ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല