സ്വന്തം ലേഖകന്‍: കാനഡയിലെ ടൊറന്റോയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചു കയറ്റുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ,’ എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ കുതിച്ചതായും ഇയാളെ കീഴ്‌പ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഫിഞ്ച് ആന്‍ഡ് യങ്ങ് സ്ടീറ്റിനു സമീപം ഇന്ത്യന്‍ സമയം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വഴിയാത്രികര്‍ക്കിടയിലേക്ക് ഇയാള്‍ മനപ്പൂര്‍വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നതായി കാണാം റൈഡര്‍ ട്രക്ക് ആന്‍ഡ് റെന്‍ഡല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വാന്‍ സംഭവസ്ഥലത്തുതന്നെയുണ്ട്.
ഇതേസമയം, ഭീകരാക്രമണമാണോ ഇതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതുവരെ ഇതുസംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഒന്റാരിയോ പ്രീമിയര്‍ കാത് ലിന്‍ വിന്‍ മറുപടി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ടൊറന്റോ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല