കന്യകാമറിയത്തിന്റെ ശുശ്രൂഷാ മനോഭാവം ഏറ്റവും ഉദാത്തമായ അനുകരണീയ മാതൃകയെന്ന് ബ്രന്റ്‌വുഡ് രൂപതാ ചാപ്ലിയന്‍ ഫാ. ഇന്നസെന്റ് പുത്തന്‍തുറയില്‍. സൗത്ത്എന്‍ഡ് സെന്റ് അല്‍ഫോന്‍സാ മാസ് സെന്ററിന്റെ നേതൃത്വത്തില്‍ വണക്കമാസ പ്രാര്‍ഥനകളുടെ സമാപനത്തോടു അനുബന്ധിച്ചു വണക്കമാസം വീടല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുര്‍ബാന മധ്യേ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വണക്കമാസ സമാപനത്തോടു അനുബന്ധിച്ച് നടന്ന മേരീനാമസംഗമത്തില്‍ സഭാ മാതാവിന്റെ സന്ദര്‍ശനത്തിരുനാളായാണ് വണക്കമാസം വീടല്‍ ആഘോഷിക്കുന്നത്. മാതാവിന്റെ സേവനസന്നദ്ധത, ശുശ്രൂഷാ മനോഭാവം ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. അത് ഓരോ മേരിനാമധാരികളുടെയും പ്രത്യേക ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വരുംതലമുറയ്ക്കു കൈമാറാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ധ്യാപ്രാര്‍ഥന, വി.കുര്‍ബാന, വണക്കമാസ സമാപന പ്രാര്‍ഥനകള്‍ എന്നിവയ്ക്കു ശേഷം പാച്ചോര്‍നേര്‍ച്ചയോടു കൂടി ചടങ്ങുകള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല