ജിസ്‌മോന്‍ പോള്‍
ഹോര്‍ഷം മലയാളം ക്രിസ്ത്യന്‍ വിശ്വാസ സമൂഹത്തിന് ആത്മീയ നിര്‍വൃതി സമ്മാനിച്ച് കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന പരിശുദ്ധ മാതാവിന്റെ വണക്കമാസ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.
Rev. Fr. Bosco ഞാളിയത്ത് സമാപന ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കി .
”ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ ” എന്നാ പരിശുദ്ധ അമ്മയുടെ വാക്കുകള്‍ മാതാവിന്റെ ജീവിതത്തിലുടനീളം അമ്മ പ്രാവര്‍തികമാക്കിയത് എങ്ങനെയെന്നും ഈശോയോടുള്ള സ്‌നേഹത്തിനു വേണ്ടി ജീവിതത്തില്‍ ഒത്തിരി സഹനങ്ങള്‍ ഏറ്റുവാങ്ങി അതിലൂടെ ത്രിലോക രാജ്ഞിയായി ഇന്നും ജീവിച്ചു നമുക്ക് വേണ്ടി ഈശോയുടെ പക്കല്‍ മദ്ധ്യസ്ഥം വഹിക്കുന്നു എന്നാ സത്യമാണ് മാതാവിന്റെ വണക്കമാസ ആഘോഷങ്ങള്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത് എന്ന് അച്ചന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു..
പരിശുദ്ധ അമ്മയോടുള്ള തങ്ങളുടെ വിശ്വാസം പുതു തലമുറക്കു പകര്‍ന്നു കൊടുക്കാന്‍ ഹോര്‍ഷം മലയാളി ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി കഴിഞ്ഞ മെയ് 1 മുതല്‍ 30 വരെ ഓരോ കുടുംബങ്ങളില്‍ ഒത്തുകൂടി ജപമാലയിലും വണക്കമാസ പ്രാര്‍ഥനകളിലും പങ്കെടുത്തു.
സമാപനദിവസമായ മെയ്31 ന് വിശ്വാസികള്‍ എല്ലാവരും ഇടവക പള്ളിയില്‍ ഒത്തു ചേര്‍ന്ന് ആഘോഷമായ ദിവ്യ ബലിയിലും ജപമാലയിലും വണക്കമാസ പ്രാര്‍ത്ഥനയിലും പങ്കുചേര്‍ന്നു.
പ്രാര്‍ത്ഥനശുശ്രുഷകള്‍ക്കു ശേഷം നേര്‍ച്ചസദ്യയും സ്‌നേഹവിരുന്നും ആസ്വദിച്ച് തങ്ങള്‍ക്കു ലഭിച്ച ആത്മീയ നിര്‍വൃതിയുമായി മാതാവിന്റെ ജീവിതശൈലികള്‍ തങ്ങളുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കും എന്നാ ദൃഢവിശ്വാസത്തോടെ എല്ലാവരും ഭവനങ്ങളിലേക്ക് മടങ്ങി…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല