1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2023

സ്വന്തം ലേഖകൻ: രാജ്യത്തു തരംഗമായ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്കു പിന്നാലെ പുതിയ മെട്രോ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖലയായ വന്ദേ മെട്രോ ഈ വര്‍ഷം ഡിസംബറില്‍ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

100 കിലോമീറ്ററില്‍ താഴെ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രധാന നഗരങ്ങളെയാകും വന്ദേ മെട്രോ ബന്ധിപ്പിക്കുക. അതിവേഗം സഞ്ചരിക്കാനാകുന്ന വിധത്തിലാകും ട്രെയിനിന്റെ രൂപകല്‍പന. ദിവസേന നാലോ അഞ്ചോ സര്‍വീസ് നടത്താനായേക്കുമെന്നും യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ലോക്കല്‍ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനാകുമെന്നും വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ക്ക് യാത്രാ സമയം ലാഭിക്കാമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് പുതിയ മെട്രോ സര്‍വീസ് തുടങ്ങാനുള്ള പ്രചോദനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലെ ട്രെയിനുകള്‍ക്ക് സമാനമാണ് പുതിയ പദ്ധതിയെന്നും ഇതു വഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഉറപ്പുവരുത്തുകയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എട്ടു കോച്ചുകളാകും ട്രെയിനിലുണ്ടാകുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയ്ക്കും ലക്‌നൗവിലെ റിസേര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷനും നിര്‍മ്മാണ ചുമതല നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.