സ്വന്തം ലേഖകന്‍: കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയായ വെനേസ മാര്‍ക്വസാണ് പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടി പരിഭ്രാന്ത്രി പരത്തിയത്. ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് നടിറ്റെ വെടിവെച്ചിടുകയായിരുന്നു.
ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. അടുത്തിടെ നടിയുടെ സ്വഭാവമാറ്റത്തില്‍ സംശയം തേന്നിയ വീട്ടുടമ വീട് പരിശോധിക്കണം എന്നും നടിയുടെ വിവരങ്ങള്‍ തിരക്കണമെന്നും ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. ഇത് പ്രകാരം പൊലീസ് വീട്ടിലെത്തിയപ്പോള്‍ 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്. എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. വെനേസ ഇത് തുടര്‍ന്നപ്പോള്‍ തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
നടിയുടെ സ്വഭാവമാറ്റത്തെ തുടര്‍ന്നായിരുന്നു വീട്ടുടമപൊലീസിനെ വിളിച്ചത്. ഇവരോട് സംസാരിക്കാനായി ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനും പോലീസിനൊപ്പമുണ്ടായിരുന്നു. ചികിത്സ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരമണിക്കൂറോളം പൊലീസുകാര്‍ നടിയോട് അഭ്യര്‍ത്ഥന നടത്തി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ തോക്കുചൂണ്ടുകയായിരുന്നു. ഈ സമയം ഒരു ഉദ്യോഗസ്ഥന്‍ നടിക്ക് നേരെ നിറയൊഴിച്ചു. ശ്രദ്ധനേടിയ ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ലെ പ്രമുഖ കഥാപാത്രത്തെ കൈകാര്യം ചെയ്തത് വെനേസയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല