സോജി ടി മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മര്‍ത്തമറിയം വനിതാ സമാജം സൗത്ത് സോണില്‍ ഏകദിന സമ്മേളനം 25ശനിയാഴ്ച നോര്‍ത്ത് ലണ്ടന്‍ ഹെമല്‍ ഹെംസ്‌കര്‍സ് സെന്റ് തോമസ് പള്ളിയില്‍. ‘മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സഭയുടെ വനിതാ വിഭാഗം ആധ്യാത്മിക സംഘടനയായ മര്‍ത്തമറിയം വനിതാസമാജത്തിന്റെ യുകെ ഭദ്രാസന സൗത്ത് സോണല്‍ ഏകദിന സമ്മേളനം 25 ശനിയാഴ്ച നോര്‍ത്ത് ലണ്ടന്‍ ഹെമല്‍ ഹെംസ്‌കര്‍ഡ് സെന്റ് തോമസ് പള്ളിയില്‍ വച്ച് ചേരും.
ശനിയാഴ്ച രാവിലെ 9 മണിയോട് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി അംഗം റവ. ഫാ. ജോയി ജോര്‍ജ് ഉത്ഘാടനം ചെയ്യുന്നതും സഭാ യുകെ ഭദ്രാസന ജനറല്‍ സെക്രട്ടറി റവ. ഫാ. വര്‍ഗീസ് മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വനിതകള്‍ക്ക് സഭയിലും സമൂഹത്തിലും കുടുംബത്തിലും ഉള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി മര്‍ത്തമറിയം യുകെ ഭദ്രാസന ഉപാധ്യക്ഷന്‍ റവ. ഫാ. വര്‍ഗീസ് ജോണ്‍ മണ്ണച്ചേരി, ഡോ. സെന്‍ കല്ലുപ്പുറം എന്നിവര്‍ ക്‌ളാസുകള്‍ നയിക്കും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ഭദ്രാസന ജനറല്‍ സെക്രട്ടറി ഷെറി ജോസഫ്, എലിസബത്ത് ജോയി എന്നിവര്‍ നേതൃത്വം നയിക്കും.
ലണ്ടന്‍; സെന്റ്. ഗ്രിഗോറിയസ്, ഹെമല്‍ ഹെംസ്‌കര്‍ഡ്: സെന്റ്. തോമസ്, കാന്റണ്‍ബറി: സെന്റ്. ഗ്രിഗോറിയസ്, ക്രോളി: ഹോളി ട്രിനിറ്റി, വോക്കിങ്ങ്: സെന്റ്. സ്റ്റീഫന്‍സ് പോര്‍ട്‌സ്മൗത്ത് : സെന്റ്. ജോര്‍ജ്, പൂള്‍: സെന്റ്. തോമസ്, സൗത്ത് ഏന്‍ഡ് ഓണ്‍ സീ: സെന്റ്. ഗ്രിഗോറിയസ് എന്നീ ഇടവകകളില്‍ നിന്നും 150 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂത്തിയായതായി സോണല്‍ സെക്രട്ടറി എല്‍സി മാത്യു അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജി ബോബി (യൂണിറ്റ് സെക്രട്ടറി, മര്‍ത്ത മറിയം വനിതാ സമാജം)
St. Thomas Indian Orthodox Church ,St . Agnells Lane
Cupid Green ,Hemel Hempstead ,HP27AT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല