ഒരു പണതൂക്കം പൊന്നില്ലാത്തതുകൊണ്ട് മാത്രം കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബ്ബലരായ പെണ്‍കുട്ടികള്‍ക്ക് ഒരു ജീവിതം പ്രധാനം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് മുന്നോട്ടുവച്ച ‘വരണമാല്യം – 2011’ എന്ന സമൂഹവിവാഹ പരിപാടിക്ക് അഭ്യദയകാംക്ഷികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് നമുക്ക് ലഭിച്ചത്.വരണമാല്യം 2011 – നെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത 2011 ജൂലൈ 4 – ലെ യോഗത്തില്‍ ജീവകാരുണ്യ പരിപാടിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 12 പെണ്‍ കുട്ടികളുടെ വിവാഹമെങ്കിലും നടത്താനുള്ള പരിപാടികള്‍ക്കാണ് നാം തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
ഒരു ജോഡിക്ക് ഒരു ലക്ഷം രൂപയുടെ പൊന്നും അതനുസരിച്ചുള്ള മന്ത്രകോടിയും അടക്കം മൊത്തം ഒന്നര ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
2011 സെപ്റ്റംബര്‍ മധ്യത്തോടെ അത്താണി എം. എ. എച്ച്. എസ്. ഗ്രൗണ്ടില്‍ നടത്തേണ്ട വരണമാല്യം 2011 നുള്ള വിവിധ സബ്കമ്മറ്റികളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബ്രിട്ടനിലുള്ള നെടുമ്പാശ്ശേരി പ്രവാസി മലയാളികളുടെ സഹകരണത്തോടെ നടത്തുന്ന ഈ ജീവകാരുണ്യ പരിപാടിക്ക് താങ്കളെപ്പോലുള്ളവരുടെ ആത്മാര്‍ത്ഥകരമായ സഹകരണം പ്രതീക്ഷിക്കുന്നു.
അതനുസരിച്ച താങ്കള്‍ ഈ സംരംഭം വിജയിപ്പിക്കുന്നതിനായി കഴിവിന്റെ പരമാവധി, ഇതിനായി അത്താണി ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയിട്ടുള്ള ‘നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് വരണമാല്യം 2011’ എന്ന അക്കൗണ്ടിലേക്ക് നല്‍കണമെന്ന് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്ഥതയോടെ പി. വൈ. വര്‍ഗീസ്
(ജനറല്‍ കണ്‍വീനര്‍)
പി. വി. പൗലോസ്
(പ്രസിഡന്റ്)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല