പുതുമയേറിയതും വ്യത്യസ്തമായതുമായ കലാപരിപാടികളാല്‍ നിറയുന്ന അനുഗ്രഹീത സായാഹ്നമാവും ജൂണ്‍ 30ന് നടത്തപ്പെടുന്ന യു.കെ.കെ.സ.എ കണ്‍വെന്‍ഷന്‍ കലാപരിപാടികള്‍. നയനാനന്ദകരവും ഇമ്പവുമാര്‍ന്ന നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കണ്‍വെന്‍ഷന് വേണ്ടി കാത്തിരിക്കുന്ന സമുദായാംഗങ്ങളെ സംതൃപ്തരാക്കുന്ന ഏറ്റവും മികച്ച കലാപരിപാടികളാണ് ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്നത്.
പ്രസിഡന്റ് ലേവി പടപ്പുരയ്ക്കല്‍ നേതൃത്ത്വം നല്‍കുന്ന നിലവിലത്തെ സെന്‍ട്രല്‍ കമ്മറ്റി കലാപരിപാടികളില്‍ ആവര്‍ത്തനവിരസത ഒഴിവാക്കിക്കൊണ്ട് വര്‍ണമനോഹരമായ കലാസന്ധ്യയുടെ ചുമതല ജിജോ മാധവപള്ളിയ്ക്കാണ്.
ഏകദേശം 15ലധികം യൂണിറ്റുകളാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. ഒപ്പം ജനഹൃദയങ്ങളില്‍ എന്നെന്നും ഓര്‍മിക്കപ്പെടുവാന്‍ തക്കവിധത്തിലുള്ള സ്വാഗതഗനൃത്തശില്പവും അവിസ്മരണീയമാകും..
യുകെകെസിഎ വൈസ് പ്രസിഡന്റ് ജിജോ മാധവപ്പള്ളി ചെയര്‍മാനായ കള്‍ച്ചറല്‍ കമ്മിറ്റിയില്‍ പ്രിയ മാര്‍ട്ടിന്‍, ബിജു പന്നിവേലില്‍, ജേക്കബ് മൂരിക്കുന്നേല്‍ , റെമി പഴയടത്ത്,ജോസി ജോസ്, പ്രിന്‍സ് ജോസഫ്, ജോണി മാത്യു, ഫിലിപ്പ് എന്നിവര്‍ അംഗങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല