കേബ്രിഡ്ജില്‍ ആരംഭിച്ച സെന്റ് തോമസ്‌കാത്തലിക്ക് ഫോറത്തിന്റെ യൂണിറ്റ് ഉദ്ഘാടനം കേംബ്രിഡ്ജിലെ ക്യൂന്‍ എസിത്ത് ഹാളില്‍ വച്ചു നടന്നു. സെന്റ് തോമസ് കാത്തലിക്ക് ഫോറം ഭാരവാഹികളെയും മറ്റ് മാര്‍ത്തോമാ വിശ്വാസികളെയും സാക്ഷി നിര്‍ത്തികൊണ്ട് ചെറിഹിണ്ടന്‍ കാത്തലിക്ക് ചര്‍ച്ച് വികാരി മോണ്‍ യൂജിന്‍ ഹാക്‌നെസ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഏതു രാജ്യത്തു നിന്നും യുകെയില്‍ എത്തി സ്ഥിരതാമസമാക്കിയാലും അവര്‍ അവരുടെ തനതായ വിശ്വാസവും പൈതൃകവും നിലനിര്‍ത്തുകയും മക്കളിലേക്ക് പകര്‍ന്നു കൊടുക്കുകയും വേണം എന്ന് അദ്ദേഹം പറഞ്ഞു. സെന്റ്് തോമസ് കാത്തലിക്ക് ഫോറം കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ് റോബിന്‍ കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ മാത്യു വണ്ടാളക്കുന്നേല്‍, UKSTCF നാഷണല്‍ പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ എന്നിവര്‍ പങ്കെടുത്തു. യോഗത്തിന് സെക്രട്ടറി ജിജോ ജോര്‍ജ്ജ് സ്വാഗതവും, വൈസ്പ്രസിഡന്റ് ഫ്രാന്‍സിസ് പിള്ള നന്ദിയും പറഞ്ഞു.
കാത്തലിക്ക് ഫോറത്തിന്റെ വനിതാവിഭാഗം ഒരുക്കിയ മാര്‍ഗ്ഗം കളി ആകര്‍ഷണീയമായി. വിശുദ്ധ മാര്‍തോമശ്ലീഹായെക്കുറിച്ച് പ്രോഗ്രാം കണ്‍വീനര്‍ ജോജോ ചെറിയാന്‍ നല്‍കിയ ലഘുവിവരണവും, വീഡിയോപ്രദര്‍ശനവും ശ്രദ്ധേയമായി. ട്രഷറര്‍ ജോജോ കൊരട്ടി, ജോ. സെക്രട്ടറി വിന്‍സെന്റ് കുര്യന്‍, എക്‌സിക്യൂട്ടീവ് എംഗങ്ങളായ ടോജോ ചെറിയാന്‍, അഡ്വ. ജോസഫ് ചാക്കോ, ആന്റണി ജോര്‍ജ്ജ്, അജു ജോര്‍ജ്ജ്, വിപിന്‍ അഗസ്റ്റിന്‍, വില്‍സണ്‍ മാത്യു, ജോസി ജോസ്, ജോജോ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല