വിവാദങ്ങള്‍ക്കിടയിലും പോപ്പിന് വിശ്രമില്ലാത്ത ഒരാഴ്ച കൂടി കടന്നുപോയി. വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോരുന്നതിനെ സംബന്ധിച്ച് പത്രങ്ങളില്‍ വന്ന വെളിപ്പെടുത്തലുകള്‍ കൂടുതല്‍ വിവാദമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് പോപ്പ് തന്റെ ഇറ്റലി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലനില്‍ നടന്ന സമാപന സമ്മേളനത്തില്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടാണ് പോപ്പ് തന്റെ സന്ദര്‍ശനം അവസാനിപ്പിച്ചത്. കുര്‍ബാനയെ തുടര്‍ന്നുളള സന്ദേശത്തില്‍ കത്തോലിക്കരുടെ കുടുംബ ബന്ധത്തിന്റെ മഹത്വത്തെ പറ്റിയും ഗേ മാര്യേജിനെ കുറിച്ചുളള വത്തിക്കാന്റെ എതിര്‍്പ്പുമാണ് അ്‌ദ്ദേഹം പ്രസ്താവിച്ചത്. എന്നാല്‍ വിവാദപരമായ കാര്യങ്ങളെ കുറിച്ച് ഒന്നും മിണ്ടിയില്ല.
കഴിഞ്ഞ ജനുവരിയിലാണ് വത്തിക്കാനില്‍ നിന്ന് രഹസ്യരേഖകള്‍ ചോര്‍ന്നതായി ശ്രദ്ധയില്‍പെട്ടത്. വത്തിക്കാനിലെ ഒരു അഡ്മിനിസ്‌ട്രേറ്റര്‍ തന്നെ അഴിമതിയുടെ പേരില്‍ ശിക്ഷിക്കരുത് എന്ന് പോപ്പിനോട് യാചിക്കുന്ന രേഖയാണ് ഒരു ടെലിവിഷന്‍ പുറത്തുവിട്ടത്. തുടര്‍ന്ന് ഒരു മാസത്തിനുളളില്‍ പോപ്പിന്റെ പക്കലുളള നിരവധി രേഖകള്‍ പത്രങ്ങളിലെത്തിയിരുന്നു. വത്തിക്കാന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പോപ്പിന്റെ പാചകക്കാരന്‍ പൗലോ ഗബ്രിയേലിനെ ആറസ്റ്റ് ചെയ്തിരുന്നു. ഗബ്രിയേലിന്റെ താമസസ്ഥലത്ത് നിന്ന് രേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍ കഴിഞ്ഞ മേയ് 23ന് റോമന്‍ ദിനപത്രമായ ലാ റിപ്പബ്ലിയ്ക്കയില്‍ കിട്ടിയ പേര് വെളിപ്പെടുത്താത്ത ഒരു കത്താണ് വീണ്ടും വിവാദങ്ങളെ ചൂട് പിടിപ്പിച്ചിരിക്കുന്നത്. പോപ്പിന്റെ പാചകക്കാരന്‍ വെറും സന്ദേശവാഹകനാണന്നും ശരിക്കുമുളള പ്രതികള്‍ പോപ്പിന്റെ ഒ്പ്പമുളള കര്‍ദിനാള്‍ മാരാണന്നുമായിരുന്നു കത്തിന്റെ ഉളളടക്കം. ഒപ്പം നിന്നുകൊണ്ട് പോപ്പിനെ ചതിക്കുകയാണ് ഈ അനുചരവൃന്ദമെന്നും ഇതില്‍ അസംതൃപ്തരായ ഒരു വിഭാഗമാണ് രേഖകള്‍ ചോര്‍്ത്തിയതെന്നും കത്തിലുണ്ട്. എന്നാല്‍ കര്‍ദിനാള്‍മാരാണ് പ്രതിയെന്നുളള വാര്‍ത്ത വത്തിക്കാന്‍ അധികൃതര്‍ നിഷേധിച്ചിരു്ന്നു.
വത്തിക്കാന്‍ പോലീസിന്റെ കസ്‌റ്റെഡിയിലുളള ഗബ്രിയേലിനെ ഈ ആഴ്ച ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഗബ്രിയേലിന് 30 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ മിലനില്‍ നടന്ന സമാപന പരിപാടിയില്‍ ഒരു മില്യണ്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ വിവാദപരമായ കാര്യങ്ങളെ പറ്റി സംസാരിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. കുടുംബം സ്വാഭാവികമായ വിവാഹബന്ധങ്ങളിലൂടെയാണ് കെട്ടിപ്പടുക്കേണ്ടതെന്നായിരുന്നു പോപ്പിന്റെ പ്രസംഗത്തിന്റെ കാതല്‍. ഇറ്റലിയിലെ പ്രധാനമന്ത്രി മരിയോ മോണ്ടി അടക്കം പ്രധാന നേതാക്കളെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല