1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015


രാജി ഫിലിപ്പ് തോമസ്

മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ സാഹിത്യ വിഭാഗമായ കട്ടന്‍കാപ്പിയും കവിതയും ലണ്ടന മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച വായനാക്കളരിയില്‍ യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരന്‍ അനിയന്‍ കുന്നത്ത് എഴുതിയില്‍ വെയില്‍ പൂക്കുന്ന മഴമേഘങ്ങള്‍ എന്ന കവിതാ സമാഹാരം ചര്‍ച്ച ചെയ്യപ്പെട്ടു. 24ന് വൈകിട്ട് #ാറിന് എംഎയുകെ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് സാഹിത്യപ്രേമികളായ ധാരാളം പേര്‍ പങ്കെടുത്തു.

പുസ്തക നിരൂപണങ്ങള്‍ പ്രഹസനമായികൊണ്ടിരിക്കുന്ന ഈ കാലത്ത് വായനക്കാര്‍ ഒത്തു ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ സാഹിത്യകൃതികളെ ആഴത്തില്‍ മനസിലാക്കുന്നതിന് പ്രയോജനപ്പെടുമെന്ന് ലണ്ടന്‍ മലയാളി സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് തന്റെ ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കട്ടന്‍കാപ്പിയും കവിതയുടെയും സംഘാടകന്‍ പ്രിയവര്‍ദ്ധന്‍ അനിയന കുന്നത്തിന്റെ ഒരു കവിത ആലപിച്ച് പ്രണയത്തെയും പ്രകൃതിയെയും ഇണചേര്‍ത്തെഴുതിയ അനിയന്റെ കവിതകള്‍ക്ക് വിവിധ അര്‍ഥതലങ്ങള്‍ ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. പിന്നീട് പങ്കെടുത്തവരെല്ലാം ഓരോ കവിതകള്‍ ആലപിച്ച് വിശകലനം ചെയ്തത് വളരെരസകരവും സജീവവുമായിരുന്നു.

നോവലിസ്റ്റ് ജിന്‍സണ ഇരിട്ടി, സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സിസിലി ജോര്‍ജ് തുടങ്ങിയവര്‍ അനിയന്റെ കവിതകളിലെ അര്‍ഥവ്യാപ്തികളെക്കുറിച്ച് സംസാരിച്ചത് ശ്രദ്ധയോടെയാണ് സദസ് കേട്ടിരുന്നത്. കേരളത്തില്‍നിന്നും സന്ദര്‍ശനത്തിനെത്തിയ ഡോക്ടര്‍ എഡ്വിന്‍ സാഹിത്യരചനകള്‍ പ്രസിദ്ധീകരിച്ചതിനുശേഷം വായനക്കാര്‍ക്ക് അവയെ വിവിധ തരത്തില്‍ നിരീക്ഷിക്കന്നതിനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടു. ചര്‍ച്ചകളിലെല്ലാം കവി അനിയന്‍ കുന്നത്ത് എഴുതിയ സാഹചര്യങ്ങളെ ആസ്പദമാക്കി സംസാരിച്ചത് വളരെ രസകരമായിരുന്നു.

വായനക്കളരിയുടെ സംഘാടകനായ മുരളി മുകുന്ദന്‍ യുകെയിലെ സാഹിത്യകാരന്മാരുടെ കൃതികള്‍ ഇതുപോലെയുള്ള ചര്‍ച്ചകളില്‍കൂടി വായനക്കാരില്‍ കൂടുതല്‍ എത്തപ്പെടുന്നതിനും സാഹിത്യകാരന്മാരെ മുഖ്യധാരയിലെത്തിക്കുന്നതിനും കാരണമാകുമെന്ന് അഭിപ്രായപ്പെട്ടു. യോഗത്തിന്റെ അവസാനം രപമുഖ ചിത്രകാരന്‍ ജോസ് ആന്റണി വളരെ ആധികാരികമായി അനിയന്‍ കുന്നത്തിന്റെ കവിതകളെ അപഗ്രഥിച്ചു നടത്തിയ പ്രഭാഷണം യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സാഹിത്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനു കാരണമായി.

യോഗം അവസാനിച്ചതിനുശേഷവും സദസ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചകള്‍ നടത്തിയും വക്കം ജി. സുരേഷ്‌കുമാര്‍ ആലപിച്ച ഗാനങ്ങള്‍ കേട്ടും പിരിയുമ്പോഴേക്കും രാവേറെചെന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.