സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ അവസാന വാരം. മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയില്‍ വി ബി എസ് ഒക്ടോബര്‍ അവസാന വാരം .ജീ സി എസ് ഇ ,A ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനവും.
സെന്റെ ജോര്‍ജ് ക്നാനായ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ വി ബി എസ് ഒക്ടോബര്‍ 28,29,30 തീയതികളിലായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ഇടവകയുടെ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ ആണ് വി ബി എസ് ഉള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നത്.കഴിഞ്ഞവര്‍ഷം ആദ്യമായി നടത്തിയ വിബിഎസ് ന് ഇടവകയിലേയും മാഞ്ച് സ്റ്റ റിലേയും സമീപ പ്രദേശങ്ങളില്‍ നിന്നുമൊക്കെയായി നൂറുകണക്കിന് കുട്ടികള്‍ അവധിക്കാലം ചിലവഴിക്കവാനായി എത്തിച്ചേര്‍ന്നിരുന്നു.
ടോപ് അപ്പ് യുവര്‍ ഫേയ്ത്ത് എന്നുള്ള തീം ആസ് പദമാക്കിയാണ് ഈ വര്‍ഷത്തെ വി ബി എസ് നടത്തുന്നത് .ഈ വര്‍ഷത്തെ മുഖ്യ അതിഥിയായി എത്തിച്ചേരുന്നത് മാഞ്ച് സ്റ്റര്‍ ടാബോര്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ.ഫാ.അലക്സാണ്ടര്‍ തരകന് ആയിരിക്കും. ഒക്ടോബര്‍28 ന് രാവിലെ 9:30ന് ആരംഭിക്കുന്ന വി ബി എസ് ക്ലാസുകള്‍ 30ന് ഇടവക വികാരി റവ ഫാ: സജി ഏബ്രഹാമിന്റെ വിശുദ്ധ കുര്ബാനയോടു കൂടി സമാപിക്കുന്നതായിരിക്കും.
സമാപന സമ്മേളനത്തില്‍ വച്ച് ഇടവകയിലെ ജി സി എസ് സി ,അ ലെവല്‍ പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ അനുമോദിക്കുന്നത്തും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഇടവകയുടെ ഉപഹാരവും സമ്മാനിക്കുന്നതും ആയിരിക്കും.
വി ബി എസ്ന് എത്തിച്ചേരുന്ന കുട്ടികള്‍ക്ക് താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സണ്‍ഡേ സ്കൂള്‍ ഭാരവാഹികള്‍ അറിയിച്ചു.മൂന്ന് ദിവസമായി നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സണ്‍ഡേ സ്കുള് ഭാരവാഹികളും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല