വിവാദ പാകിസ്‌താനി നടി വീണ മാലിക്ക് വീണ്ടും വാര്‍ത്തയില്‍. എഫ്‌എച്ച്‌എം മാഗസിനു വേണ്ടി നഗ്നയായി പോസ് ചെയ്‌ത നടിയുടെ വില സ്വന്തം നാട്ടില്‍ ഇടിഞ്ഞുവെങ്കിലും ഇന്ത്യയില്‍ സംഭവം നേരെ മറിച്ചാണ്! ‘വീണ കാ വിവാഹ്’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനും അതില്‍ വിജയിച്ച് വീണയെ സ്വന്തമാക്കുന്നതിനും 71000 പേരാണത്രെ അപേക്ഷിച്ചിരിക്കുന്നത്!
അപേക്ഷകരില്‍ വിദേശികള്‍ വളരെ കുറവാണ്. അതായത്, വീണയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഏറെയും ഇന്ത്യക്കാരാണ്. സ്വയംവറിന്റെ കഴിഞ്ഞ സീസണുകളില്‍ ഒന്നും ഇത്രയും പ്രതികരണമുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണുകളില്‍ രതന്‍ രജ്‌പുത്ത് 54.000 പ്രൊപ്പോസലും രാഖി സാവന്ത് മുപ്പതിനായിരവും രാഹുല്‍ മഹാജന്‍ 43,000 പ്രൊപ്പോസലുമാണ് നേടിയിരുന്നത്.
അതേസമയം രാഖിയെ പോലെയല്ല താന്‍ എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ് വീണ സ്വയംവര വേദിയില്‍ എത്തുന്നത്. ഷോയില്‍ തനിക്ക് അനുരൂപനായ വരനെ കണ്ടെത്തിയാല്‍ വിവാഹംചെയ്യുമെന്ന് തന്നെയാണ് വീണയുടെ നിലപാട്. എന്തായാലും വീണ നയം വ്യക്‌തമാക്കി. ഇനി ആലോചനയുമായി എത്തുന്നവര്‍ കാലുമാറാതിരുന്നാല്‍ മതി!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല