മലയാളത്തില്‍ ഇന്നേവരെ ഇറങ്ങിയതില്‍ ഏറ്റവും ചെലവേറിയ സിനിമയുമായി വരികയാണ് സംവിധായകന് ജയരാജ്. വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ജയരാജ് വീരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഇറങ്ങുന്ന വീരം 30 കോടിയോളം രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ്.
കളരിപ്പയറ്റിന്റെ സാധ്യതകള്‍ പരമാവധി പകര്‍ത്തിയെടുക്കുന്ന ചിത്രത്തില്‍ രംഗ് ദേ ബസന്തി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കുനാല്‍ കപൂര്‍ ആണ് നായകന്. ഷേക്സ്?പിയറുടെ ‘മാക്ബത്തി’നെ ആസ്?പദമാക്കി നിര്‍മിക്കുന്ന ചിത്രം വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതികവിഭാഗം കൈകാര്യം ചെയ്യുന്നത് ഹോളിവുഡില്‍ നിന്നുമുള്ള വിദഗ്ദ്ധരാണ്. സിനിമയുടെ ബജറ്റിന്റെ അറുപതു ശതമാനവും ചെലവഴിച്ചത് സ്പെഷല്‍ ഇഫെക്റ്റിനും സിനിമയുടെ സാങ്കേതിക മികവിനുമായാണ്. ലോകത്തിലെ ഏറ്റവും മികച്ച സിനിമാ സാങ്കേതികവിദഗ്ധരാണ് ചിത്രത്തിന്റെ പിന്നണിയില്‍.
ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകളില്‍ ജോലിചെയ്ത ഓസ്കര് അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് മേക്കപ്പ് മാന്‍. ലോഡ് ഓഫ് റിങ്സ് തുടങ്ങിയ സിനിമകള്‍ചെയ്ത അലന് പോപ്പില്‍ട്ടന്‍ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുമ്പോള്‍ റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന് ജഫ് റോണ എന്നിവരും വീരത്തിനായി ഒത്തുചേരുന്നു.
ജയരാജിന്റെ നവരസം പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ. അതാകും നവരസം പരമ്പരയിലെ തന്റെ അടുത്ത ചിത്രമായ വീരമെന്ന് സംവിധായകന് ജയരാജ് പറയുന്നു. ഞങ്ങളുടെ ഈ സ്വപ്നം നൂറുശതമാനം ശരിയാകുമെന്നു തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല