മഹേന്ദ്രസിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി വീണ്ടും വീരേന്ദര്‍ സെവാഗ് രംഗത്ത്. ടീമിന്റെ നേട്ടങ്ങളെല്ലാം ധോണിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും മികച്ച ടീമിനെ കിട്ടിയതുകൊണ്ടാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനായതെന്നും സെവാഗ് തുറന്നടിച്ചു.
2008-ല്‍ ട്വന്റി-20 ലോകകപ്പും, കഴിഞ്ഞവര്‍ഷം നേടിയ ഐ സി സി ലോകകപ്പും മികച്ച ടീമിന്റെ വിജയങ്ങളാണ്. ഇപ്പോള്‍ തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞ സെവാഗ്, ശ്രീലങ്കയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കുമെന്നും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല