മലയാളസിനിമയിലെ ലക്കി ജോടികളായ ദിലീപും കാവ്യമാധവനും വീണ്ടും ഒരുമിക്കുന്നു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ സ്‌ഥാനം നേടിയ ദിലീപും കാവ്യയും അക്കു അക്‌ബര്‍ ഒരുക്കുന്ന `വെള്ളരിപ്രാവി’ലൂയാണ് ഇത്തവണ ജോടികളാകുന്നത്. വിവാഹത്തോടെ സിനിമായില്‍നിന്ന് പിന്മാമാറി കുറച്ചുകാലങ്ങള്‍ക്കുശേഷം ദിലീപ് ചിത്രമായ `പാപ്പി അപ്പച്ചാ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ തിരിച്ചുവന്നതും.
രണ്ടാംവരവില്‍ ചെയ്‌ത `പാപ്പി അപ്പച്ചാ’, `ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്’, `ചൈനാ ടൗണ്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റുകളാവുകയും `ഗദ്ദാമ’, `ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്’ എന്നിവയിലെ അഭിനയം ഏറെ പ്രശമസാര്‍ഹമാകുകയും ചെയ്‌തു. ഗദ്ദാമയിലെ അഭിനയത്തിന് അവാര്‍ഡുകളും സ്വന്തമാക്കി. അതോടൊപ്പംതന്നെ നായികാനിരയില്‍ ഒന്നാംസ്‌ഥാനത്ത് വിലസുകയുമാണ്.
മുന്‍പ് ഇവര്‍ ചെയ്‌ത ചിത്രങ്ങളെപ്പോലെതന്നെ കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് `വെള്ളരിപ്രാവിന്റെ ചങ്ങാതി’ ഒരുക്കുന്നത്. ജി.എസ് അനിലാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ചാന്ദനി ക്രിയേഷന്‍സ് ചിത്രം നിര്‍മ്മിക്കും.
ദിലീപിനെയും കാവ്യയേയും കൂടാതെ ഇന്ദ്രജിത്ത്, ബിജുമേനോന്‍, ലാല്‍, നെടുമുടിവേണു, സലിംകുമാര്‍, വിജയരാഘവന്‍, ലാലു അലക്‌സ് തുടങ്ങിയ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിറ്റ് ഗാനങ്ങളുടെ സംഗീതസംവിധായകന്‍ മോഹന്‍സിത്താരയാണ് സംഗീതം നല്‍കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല