സ്വന്തം ലേഖകന്‍: ‘ഭീഷണി വേണ്ട!’ കുടുംബത്തെ ഭീതിപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് മഡുറയോട് ഗ്വായിഡോ; വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. തന്റെ കുടുംബം ഭീഷണി നേരിടുന്നുണ്ടെന്ന് വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാന്‍ ഗ്വായിഡോ. പ്രത്യേക പോലീസ് സേന വസതി സന്ദര്‍ശിച്ചിരുന്നു. തന്റെ ഭാര്യ ഫാബിയാനെ അന്വേഷിച്ചാണ് അവര്‍ വന്നതെന്നും വെനസ്വേല സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
നമ്മെ ഭീതിപ്പെടുത്താമെന്നാണ് സ്വേച്ഛാധിപതി (മഡുറോ) കരുതുന്നത്. തനിക്ക് ഈ വിവരം ഇവിടെ വരും മുമ്പെ ലഭിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പറഞ്ഞല്ല താന്‍ പ്രസംഗം ആരംഭിച്ചത്. എല്ലാ വെനസ്വേലക്കാര്‍ക്കും വേണ്ടിയാണെന്നും വെനസ്വേലന്‍ കോണ്‍ഗ്രസിന്റെ (പാര്‍ലമെന്റ്) തലവനായ ഹുവാന്‍ ഗ്വായിഡോ പറഞ്ഞു.
ആഭ്യന്തരയുദ്ധമുണ്ടാവില്ലെങ്കിലും പ്രത്യേക പോലീസ് സേനയെ ഉപയോഗിച്ച് എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ ശ്രമിക്കുമെന്ന് നേരത്തെ ഗ്വായിഡോ ചൂണ്ടിക്കാട്ടിയിരുന്നു. മഡുറോ സ്ഥാനമൊഴിയണമെന്നാണ് ഭൂരിപക്ഷം വെനസ്വേലക്കാരും ആഗ്രഹിക്കുന്നതെന്നതെന്നും ഗ്വായിഡോ പറഞ്ഞിരുന്നു.
വിയറ്റ്‌നാമില്‍ സംഭവിച്ച ദുരന്തമാവും അമേരിക്കയെ കാത്തിരിക്കുന്നത്. വെനസ്വേലയില്‍ സൈനിക നടപടിക്കു മുതിരുന്നത് വന്‍വിനയാവുമെന്ന് മഡുറോ അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല