സ്വന്തം ലേഖകന്‍: വെനസ്വേലയിലെ ജയിലില്‍ കൂട്ട കുഴിമാടം കണ്ടെത്തി, കുഴിച്ചെടുത്തത്പതിനഞ്ചോളം മൃതദേഹങ്ങള്‍. ഗ്വാരികോ സംസ്ഥാനത്തെ ജയിലിലാണ് പതിനഞ്ചോളം പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് പ്രാഥമിക നിഗമനം. ചിലരുടെ തലയോട്ടി ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങള്‍ക്കായി ഫൊറന്‍സിക് വിദഗ്ധസംഘം സ്ഥലത്ത് വിശദപരിശോധന നടത്തുകയാണ്.
കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. ഇത്രയധികം ശരീരാവശിഷ്ടങ്ങള്‍ എങ്ങനെ ഇവിടെയെത്തി എതെന്നതിന് വിശദീകരണം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇവിടെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നിരിക്കാമെന്ന വിലയിരുത്തലിലാണ് മനുഷ്യാവകാശ സംഘടനകള്‍.
നവീകരണത്തിനായി ജയില്‍ അടയ്ക്കുന്നതിനു മുന്‍പുതന്നെ നൂറിലധികം പേരിവിടെ കൊല്ലപ്പെട്ടിരുന്നിരിക്കാമെന്നും വിലയിരുത്തലുണ്ട്. ആയുധങ്ങള്‍, മയക്കുമരുന്ന്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ വളരെ എളുപ്പം ലഭ്യമാകുന്ന സ്ഥലമാണിത്. 1994 ല്‍ സബനേറ്റ ജയിലില്‍ തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല