സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി; പക്ഷംപിടിച്ച് അമേരിക്കയും റഷ്യയും; അമേരിക്കയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച് വെനസ്വേല; അമേരിക്കക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് പ്രസിഡന്റ് മദുറോ. പ്രതിപക്ഷത്തെ പിന്തുണക്കാനുള്ള അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ തീരുമാനം.
അടുത്ത 72 മണിക്കൂറിനകം യു.എസ് നയതന്ത്ര പ്രതിനിധികള്‍ രാജ്യം വിടണമെന്നും മദുറോ നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ മദുറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി.
ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ഡോയെ അമേരിക്ക ഇന്നലെ പിന്തുണച്ചിരുന്നു. ഇതാണ് മദുറോയെ ചൊടിപ്പിച്ചത്. അട്ടിമറി നടത്തി രാജ്യം പിടിക്കാനാണ് ഗെയ്‌ഡോയുടെ ശ്രമമെന്ന് മദുറോ ആരോപിച്ചു. അമേരിക്കയുടെ നടപടി വന്‍ പ്രകോപനമാണെന്ന് അദ്ദേഹം പറഞ്ഞു.
വെനസ്വേലയുടെ അമേരിക്കയിലെ എംബസിയും കോണ്‍സുലേറ്റുകളും അടക്കാനും വെനസ്വേലയിലെ യു.എസ് പ്രതിനിധികളോട് രാജ്യം വിടാനും മദുറോ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ കക്ഷികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെ മദുറോക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. മദുറോയുടെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല