സ്വന്തം ലേഖകന്‍: മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു. ചില മതവിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ധിപ്പി്ക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികള്‍ സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കും. മതസംവരണ നടപടികള്‍ക്ക് ഭാരണഘടന സാധുത ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഹൈദാരാബാദില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് ബിജെപി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് രാജ്യത്ത് സാമൂഹിക അസമത്വം സൃഷ്ടിക്കും. ചില വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ ആവശ്യം ഭരണഘടനാപരമായി സാധുതയില്ലാത്തതാണ്. ബിജെപി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഇപ്പോള്‍ എതിര്‍ക്കുന്നില്ലെന്നും കെ ചന്ദ്രശേഖര്‍ റാവു അത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭാവിയില്‍ തങ്ങള്‍ ഇതിനെ തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു പാകിസ്താന്റെ പിറവിക്ക് കാരണമാകുമെന്നതിലാണ് ബിജെപി മതസംവരണത്തെ എതിര്‍ക്കുന്നത്. ബിജെപി തെലങ്കാന യൂണിറ്റിന്റെ മാത്രം തീരുമാനം അല്ല ഇത്. ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുന്ന നയമാണ് ബിജെപിയുടേത്. ബിജെപി മുസ്ലീം വിഭാഗക്കാര്‍ക്ക് എതിരാണെന്ന് ഇതില്‍ അര്‍ത്ഥമില്ല. സാമൂഹിക നിലവാരവും പിന്നോക്കാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സംവരണമാണ് ഭരണഘടനയ്ക്ക് അനുസൃതമായിട്ടുള്ളത്. മറ്റു സംവരണ നടപടികളെല്ലാം ഭരണഘടനയ്ക്ക് എതിരാണെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല