മാതൃഭൂമിചാനലിലെ ന്യൂസില്‍ ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായ വേണു ബാലകൃഷ്ണന് രാജിവെച്ചു. ചാനലിലെ സഹപ്രവര്‍ത്തക വേണുവിനെതിരെ നല്കിയ പരാതിയെതുടര്‍ന്നായിരുന്നു രാജിയെന്നാണ് സൂചന. അതേസമയം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നും വാര്‍ത്തകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് അവറിലൂടെ മലയാള ടെലിവിഷന്‍ മാധ്യമ രംഗത്ത് ശ്രദ്ധേയനായിരുന്നു വേണു. ‘മനോരമ ന്യൂസ്ല്ല് കൌണ്ടര്‍ പോയിന്റ്’ അവതാരകനായും ശ്രദ്ധേയനായിട്ടുണ്ട്.പിന്നീട് മനോരമയില്‍ നിന്നും രാജിവെച്ച് നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിലായിരുന്നു വേണു പ്രവര്‍ത്തിച്ചത്. റിപ്പോര്‍ട്ടറിലെ ‘എഡിറ്റെഴ്സ് അവര്‍’എന്ന പരിപാടിയുടെ അവതാരകനായിരുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉയര്‍ന്ന തസ്തികയിലേക്കാണ് വേണു ബാലകൃഷ്ണന്റെ മടക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വേണു ബാലകൃഷ്ണന് ഈ വാര്‍ത്ത നിഷേധിച്ചു. താന്‍ ഓഫീസില്‍ തന്നെയാണ് ഉള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് വേണു ബാലകൃഷ്ണന്. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.
മാനേജിങ് എഡിറ്റര്‍ തസ്തികയില്‍ ആയിരുന്നു റിപ്പോര്ട്റില് ജോലി ചെയ്തിരുന്നത്. ഈ സമയത്താണ് മാതൃഭൂമി പത്രം പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നത്. വേണു ബാലകൃഷ്ണന്റെ ജ്യേഷ്ഠ സഹോദരനായ ഉണ്ണി ബാലകൃഷ്ണനാണ് മാതൃഭൂമി ന്യൂസിന്റെ തലവന്‍. മാതൃഭൂമി തുടങ്ങിയ ഉടനെ വേണു ബാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ വിട്ട് മാതൃഭൂമിയില്‍ ജോയിന്‍ ചെയ്യുകയായിരുന്നു.
വേണു ബാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് തിരിച്ചുവരുന്നു എന്ന് നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ വേണു ബാലകൃഷ്ണന് എത്തിയിരുന്നു. നികേഷ് കുമാര്‍, പികെ പ്രകാശ് എന്നിവരുമായി ഏറെ നേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല