സ്വന്തം ലേഖകന്‍: വയാഗ്രയുടെ ഉപയോഗം യുവാക്കളില്‍ കാന്‍സറിനു കാരണമാകുന്നതായി പഠനം. ലൈംഗികോത്തേജകം എന്ന നിലയില്‍ വയാഗ്ര ഉപയോഗിക്കുന്ന യുവാക്കളില്‍ ത്വക്ക് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജര്‍മനിയിലെ ടുബിന്ഗണ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
മൃഗങ്ങളിലും മനുഷ്യ കോശങ്ങളിലും നടത്തിയ പഠനങ്ങളിലൂടെയാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. വയാഗ്ര ഉപയോഗിക്കുന്നവരില്‍ തൊലിപ്പുറമെ വരുന്ന ഏറ്റവും അപകടകാരിയായ മെലാനോമക്കുള്ള സാധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
സില്‍ഡെനാഫിന്‍ എന്ന മരുന്നാണ് വയാഗ്ര എന്ന പേരില്‍ അറിയപ്പെടുന്നത്. മെലാനോമയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മെസഞ്ചര്‍ മോളിക്യൂള്‍ ഗ്വാനോസിന്‍ മോണോഫോസ്ഫേറ്റിനെ കൂടുതലായി വളരാന്‍ വയാഗ്രയുടെ ഉപയോഗം കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി.
കോശങ്ങളില്‍ സാധാരണഗതിയില്‍ ഫോസ്ഫോഡിസ്റ്ററേസ് എന്ന മാംസ്യം അടങ്ങിയിട്ടുണ്ട്. ഇത് പുതുതായി രൂപപ്പെടുന്ന സി.ജി.എം.പികളെ നശിപ്പിക്കും. എന്നാല്‍, സില്‍ഡെനാഫില്‍ എന്ന വയാഗ്ര ഈ എന്‍സൈമുകളെ നശിപ്പിക്കുകയും അങ്ങനെ മെലാനോമ വളരാന്‍ കാരണമാകുകയും ചെയ്യുന്നതായി പഠനത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല