അതെ, ഇനി നമുക്ക് വേണ്ടെങ്കില്‍ വയാഗ്രയെ ഒഴിവാക്കാം. പക്ഷെ, ദിവസവും ഒരു ഗ്ലാസ് പോമാഗ്രാനൈറ്റ് ജ്യൂസ് കഴിക്കണമെന്നുമാത്രം. എല്ലാ ആണുങ്ങളും പെണ്ണുങ്ങളും ദിവസവും ഓരോ ഗ്ലാസ്സ് പ്പോമാഗ്രാനൈറ്റ് ജ്യൂസ് കഴിക്കുകയാണെങ്കില്‍ അവരുടെ ലൈംഗികോത്തേജനത്തില്‍ കാര്യമായ മാറ്റം പ്രകടമാണെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ലൈഗികോത്തേജനം കുറഞ്ഞൂ തുടങ്ങിയ ചിലര്‍ രണ്ടാഴ്ച തുടര്‍ച്ചയായി ജ്യൂസ് കഴിച്ചതോടെ അവരില്‍ ഇരട്ടിയോളം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിച്ചുവത്രെ!! എഡിന്‍ബര്‍ഗിലെ ക്വീന്‍ മാര്‍ഗ്രെറ്റ് യൂണിവേഴ്‌സിറ്റിയാണ് 21നും 65നും ഇടയ്ക്ക് പ്രായമുള്ള 60ഓളം പേരില്‍ പോമാഗ്രാനൈറ്റ് ജ്യൂസിന്റെ എഫക്റ്റിനെക്കുറിച്ച് പഠനം നടത്തിയത്. ഇതുനുമുന്‍പു തന്നെ നല്ലൊരു ഭക്ഷണപദാര്‍ത്ഥമായും ഹൃദ്രോഗത്തെ തടയാനുള്ള കഴിവുള്ളതിനാലും പോമാഗ്രാനൈറ്റ് പലര്‍ക്കും പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥമായിട്ടുണ്ടായിരുന്നു. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ കാമവര്‍ദ്ധക പദാര്‍ത്ഥങ്ങളിലൊന്നാണ് പോമാഗ്രാനൈറ്റ്. പുരുഷന്മാര്‍ 14 ദിവസം തുടര്‍ച്ചയായി ദിവസവും ഒരു ഗ്ലാസ് ജ്യൂസ് കഴിക്കാന്‍ തുടങ്ങിയതോടെ മുഖത്തെ രോമങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്രെ. മാത്രമല്ല, ആണുങ്ങളെല്ലാം ശബ്ദസൗകുമാര്യമുള്ളവരായിത്തീരുകയും ലൈംഗികമായ ആഗ്രഹങ്ങള്‍ കൂടുതലായി പ്രകടിപ്പിക്കാനും തുടങ്ങുകയുമുണ്ടായി. എന്നാല്‍, സ്ത്രീകളില്‍ വൃക്ക ഗ്രന്ഥികളിലും അണ്ഡാശയത്തിലും വര്‍ദ്ധനവുണ്ടാക്കിയത് ശ്രദ്ധേയമായ കാര്യമായിരുന്നു.
മാത്രമല്ല, എല്ലുകള്‍ക്കും പേശികല്‍ക്കും കൂടുതല്‍ ബലം നല്‍കുന്നതിനാല്‍ ലൈംഗികത കൂടുതല്‍ ഊര്‍ജ്ജസ്സുറ്റതാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുകയും ചെയ്യുന്നു. എന്നാല്‍ അമിതമായി പോമാഗ്രാനൈറ്റ് കഴിക്കുകയാണെങ്കില്‍ ഉത്തേജനം വര്‍ദ്ധിച്ച് ഞരമ്പുകള്‍ സ്‌റ്റ്രെസ്സ് ആകുന്ന അവസ്ഥയുണ്ടാകാമെന്നാണ് ഇവരുടെ വിലയിരുത്തല്‍ . മുന്‍പു ചില ഡോക്ടര്‍മാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നും പോമാഗ്രാനൈട്ടിന് മന്‍ഷ്യരിലെ രക്തചംക്രമണത്തെ സ്വാധീനിക്കാനും കൃത്യമായ ബ്ലഡ് സര്‍ക്കുലേഷന്‍ സാധ്യമാക്കാനും കഴിയുമെന്ന് വ്യക്തമായിട്ടുണ്ടായിരുന്നു.
ഇപ്പോള്‍ എഡിന്‍ബെര്‍ഗിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതുപ്രകാരം ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് 11 ശതമാനമായിരിക്കുന്ന ഒരാള്‍ക്ക് ബ്ലഡ് പ്ലഷര്‍ കുറഞ്ഞിരിക്കുകയും, ഷൈനെസ്സ്, വിഷാദം, ആത്മവിശ്വാസമില്ലായ്മ, പേടി തുടങ്ങിയ കാര്യങ്ങള്‍ ഉള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പോമാഗ്രാനൈറ്റ് ജ്യൂസ് പരീക്ഷണത്തിനു വിധേയമായവരില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് 16 മുതല്‍ 30 വരെ ആയി ഉയര്‍ന്നതോടെ ഇവരുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുകയും രക്തസമ്മര്‍ദ്ധം നോര്‍മ്മലാവുകയും ചെയ്തു. ഇതോടെ യൂറൊപ്പിലെ മാര്‍ക്കറ്റില്‍ പ്രൊമാഗ്രാനൈറ്റ് ജ്യൂസിന് വര്‍ദ്ധിച്ച മാര്‍ക്കറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല