1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍):മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്യുണിറ്റിയില്‍ വിഭൂതി തിരുക്കര്‍മങ്ങള്‍ ഞാറാഴ്ച്ച നടക്കും.വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകുന്നേരം 5 മുതല്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ കാര്‍മ്മികനാകും.

പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും,കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ക്ട്ടറുമായ ഫാ.ജോര്‍ജ് കരിന്തോളില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 3 മുതല്‍ 5 വരെ തീയതികളില്‍ നടക്കും.മൂന്നാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെയും.ശനിയാഴ്ച രാവിലെ 10.30 മുതല്‍ വൈക്യന്നേരം 4 വരെയും.ഞാറാഴ്ച്ച രാവിലെ 11 മുതല്‍ വൈകുന്നേരം 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

നോമ്പുകാല തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു ജീവിത നവീകരണത്തിലൂടെ ദൈവാനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരേയും ഇടവക വികാരി റെവ ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം,

St,Antons church
Dunkery Road
Manchester
M22 0WR

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.