1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2024

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ചൊവ്വാഴ്ച നടന്ന ഉഭയകക്ഷി ചർച്ചയിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിച്ചു. സാമ്പത്തിക, നിക്ഷേപ സഹകരണ രം​ഗത്ത് വൻ കുതിച്ചുചാട്ടം ന‌ടത്താൻ ഇന്ത്യയ്ക്കും യുഎഇയ്ക്കും സാധിച്ചതിന്റെ ഭാ​ഗമായാണ് ‘വൈബ്രന്റ് ​ഗുജറാത്ത് ആ​ഗോള ഉച്ചകോടി’യുടെ പത്താം എഡിഷനിലേക്ക് മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ക്ഷണിച്ചത്. ​ഇന്ത്യയുടെ പ്രധാനകയറ്റുമതി പങ്കാളിയാണ് യുഎഇ.

വൈ​ബ്ര​ന്‍റ്​ ഗു​ജ​റാ​ത്തി​ലെ ഷെയ്ഖ് സായിദ് അൽ നഹ്യാന്റെ പ​ങ്കാ​ളി​ത്ത​വും പു​തി​യ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​തും ഇന്ത്യ-യുഎഇ സ​ഹ​ക​ര​ണ​ത്തെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും സാന്നിധ്യത്തിലായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ഒന്നിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയ്ഖ് മുഹമ്മദും പ​ങ്കെ​ടു​ത്ത വെ​ര്‍ച്വ​ല്‍ ഉ​ച്ച​കോ​ടി​യി​ല്‍ ഒ​പ്പു​വെ​ച്ച ക​രാ​ര്‍ ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്കിയിരുന്നു. 2022-2023 സാ​മ്പ​ത്തി​ക ​വ​ര്‍ഷ​ത്തി​ല്‍ യുഎഇ-​ഇ​ന്ത്യ വ്യാ​പാ​രം സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​യി​രു​ന്നു.

വൈ​ബ്ര​ൻ​റ്​ ഗു​ജ​റാ​ത്തിെൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ യുഎഇ പ​വി​ലി​യ​ന്റെ ഉ​ദ്ഘാ​ട​നം വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഥാ​നി ബി​ൻ അ​ഹ്മ​ദ് അ​ൽ സ​യൂ​ദി​യാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. യുഎഇ​യു​ടെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ബ്ദു​ന്നാ​സ​ർ ജ​മാ​ൽ അ​ൽ​ഷാ​ലി, അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ്​ ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ എം ​എ യൂ​സു​ഫ​ലി എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലുണ്ടായിരുന്നു.

ചൊവ്വാഴ്ച ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനായി അഹമ്മദാബാദ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ​ഗംഭീര വരവേൽപ്പാണ് നൽകിയത്. ഊഷ്മള സ്വീകരണമാണ് നൽകിയത്. നാടൻ കലാരൂപങ്ങളുടെ പ്രകടനവും സ്വീകരണ ചട‌ങ്ങിൽ അരങ്ങേറി. സഹോദരന് ഇന്ത്യയിലേക്ക് സ്വാ​ഗതം എന്ന് പറഞ്ഞാണ് മോദി യുഎഇ പ്രസിഡന്റിനെ വരവേറ്റത്.

പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോയിലും ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇന്ത്യയുടെയും യുഎഇയുടെയും പതാക വീശിയാണ് റോഡ് ഷോ കടന്നുപോയ ഭാഗങ്ങളിൽ ജനങ്ങൾ ഇരുവരെയും സ്വീകരിച്ചത്.

ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുളള സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.