1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2024

സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ ഊഷ്മളമായി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കും.

ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതൽ സവിശേഷമാക്കുമെന്നാണു കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചയിരിക്കും ചർച്ച.

വിമാനത്താവളത്തിൽ നിന്നും മോദിക്കൊപ്പമായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ യാത്ര. യുഎഇ– ഇന്ത്യൻ പതാകകൾ വീശി ജനങ്ങൾ ഷെയ്ഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്തു. അബുദാബി ഡപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ഷെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.

‘എന്റെ സഹോദരാ ഇന്ത്യയിലേക്ക് സ്വാഗതം’. ഷെയ്ഖ് മുഹമ്മദിനെ ചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ട് മോദി സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം അംഗീകാരമാണെന്നും അദ്ദേഹം കുറിച്ചു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഊ​ഷ്മ​ള വ്യാ​പാ​ര, ന​യ​ത​ന്ത്ര ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​യും യുഎഇ​യും ത​മ്മി​ൽ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വി​ക​സി​ക്കു​ന്ന​തി​ന്‍റെ സാ​ക്ഷ്യ​മാ​യി യുഎഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ വൈ​ബ്ര​ന്‍റ്​ ഗു​ജ​റാ​ത്ത്​ ഉ​ച്ച​കോ​ടി​യി​ലെ സാ​ന്നി​ധ്യം. സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണ രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്താ​ൻ ഇ​ന്ത്യ​ക്കും യുഎഇ​ക്കും സാ​ധി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ യുഎഇ പ്ര​സി​ഡ​ന്‍റ്​ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യു​ടെ ഉ​ല്‍പ​ന്ന ക​യ​റ്റു​മ​തി​യി​ല്‍ ന​ല്ലൊ​രു പ​ങ്കും യുഎഇ​യി​ലേ​ക്കാ​ണെ​ത്തു​ന്ന​ത്. ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര​ബ​ന്ധ​ത്തി​ന്​ ക​രു​ത്തു​പ​ക​രു​ന്ന ഒ​ട്ടേ​റെ ക​രാ​റു​ക​ളും ധാ​ര​ണ​ക​ളും മു​മ്പു​ത​ന്നെ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​ര്‍ (സെ​പ) എ​ന്ന 2022 ഫെ​ബ്രു​വ​രി 18ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ശൈ​ഖ് മു​ഹ​മ്മ​ദും പ​ങ്കെ​ടു​ത്ത വെ​ര്‍ച്വ​ല്‍ ഉ​ച്ച​കോ​ടി​യി​ല്‍ ഒ​പ്പു​വെ​ച്ച ക​രാ​ര്‍ നി​ല​വി​ല്‍വ​ന്ന​തി​നു​ശേ​ഷം ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര​ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​യി. 2022-2023 സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തി​ല്‍ യുഎഇ-​ഇ​ന്ത്യ വ്യാ​പാ​രം സ​ര്‍വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​യി​രു​ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.