സ്വന്തം ലേഖകന്‍: വിക്‌സ് ആക്ഷന്‍ 500 ഗുളികക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിരോധനം നിലവില്‍ വന്നതോടെ വിക്‌സ് ആക്ഷന്‍ 500 ഗുളിക ഇനി ഇന്ത്യയില്‍ വില്‍ക്കാനും വിതരണം ചെയ്യാനും കഴിയില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് പ്രോക്ടര്‍ ആന്റ് ഗാംബിളിന്റെ ഇന്ത്യാ യൂണിറ്റ് വിക്‌സ് ആക്ഷന്‍ 500 ഇനി ഇന്ത്യയില്‍ വിറ്റഴിക്കില്ലെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നത്.
പാരസെറ്റമോള്‍, ഫിനില്‍ഫ്രൈന്‍ ആന്റ് കഫീന്‍ എന്നിവരുടെ നിശ്ചിത ഡോസുകളാണ് വിക്‌സ് ആക്ഷന്‍ 500 ല്‍ അടങ്ങിയിട്ടുള്ളത്. ഇത് സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്പന്നം പിന്‍വലിക്കണമെന്ന് കാണിച്ച് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല