ഏപ്രില്‍ 10 നു ആരംഭിച്ച മത്സരത്തിലേക്ക് നൂരില്‍ പരം എന്ട്രികളാണ് ലഭിച്ചത്. ഏപ്രില്‍ പത്തിന് ആരംഭിച്ച മത്സരം ഒരു മാസത്തേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ഏറെ പേരുടെ അഭ്യര്ത്ഥന മാനിച്ചു പത്തു ദിവസം കൂടെ നീട്ടിയിരുന്നു യുക്മയുടെ ഫേസ് ബുക്ക് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തില്‍ യുകെയില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച ചിത്രങ്ങള്‍ അയച്ചു നല്കിയിട്ടുണ്ട് . വിക്ടറിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് സാക്ഷ്യം വഹിച്ച നിരവധി പത്രപ്രവര്‍ത്തകര്‍ നേരിട്ടും ഇ മെയില്‍ മുഖേനയും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ യു കെ മലയാളികള്‍ക്കിടയിലെ ഫോട്ടോഗ്രഫി പ്രാവിണ്യം ചുണ്ടി കാണിക്കുന്നു . നിങ്ങള്‍ അയച്ച ചിത്രങ്ങള്‍ വിക്ടറിന്റെ ഓര്‍മകള്‍ക്ക് മുന്‍പിലെ ഒരു ഗുരു പുജയായി മാറും തീര്ച്ച . യുക്മ ന്യുസില്‍ യു കെയിലെ ഫോട്ടോഗ്രാഫര്‍ മാരുടെ വേറിട്ട ചിത്രങ്ങള്‍ അടികുറിപ്പുകളോടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു ,
ജൂണ്‍ 21 നു പ്രഖ്യാപിക്കുവാന്‍ തീരുമാനിച്ച മത്സര ഫലം മികച്ച ചിത്രങ്ങളുടെ കുത്തൊഴുക്ക് കൊണ്ട് വിധി നിര്ണ്ണയം നന്നേ പാട് പെടേണ്ടി വന്നു എന്ന് വിധി കര്‍ത്താക്കള്‍ അറിയിച്ചു .യുക്മയുടെ ഈ വരുന്ന നാഷണല്‍ കലാമേളയില്‍ വെച്ച് സമ്മാന തുക കൈ മാറുവാന്‍ തീരുമാനിച്ചിട്ടുണ്ട് ,. മികച്ച ചിത്രങ്ങളും വിക്ടറിന്റെ ചിത്രങ്ങളും അടങ്ങിയ പ്രദര്‍ശനം സംഘടിപ്പിക്കണം എന്ന് കരുതുന്നു .
കേരളത്തിലെ പത്ര പ്രവര്ത്തകരുടെ ഇടയില്‍ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ എടുത്തു കൊണ്ട് മാധ്യമ ഫോട്ടോഗ്രാഫിയില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍ . ഉരുള്‍ പൊട്ടല്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ സ്വയം ജീവനെ തന്നെ വെടിഞ്ഞു കൊണ്ട് കലയോടുള്ള അഭിനിവേശം തെളിയിച്ച അതുല്യ ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍ യു കെയില്‍ ബിര്‍മിങ്ങ്ഹമില്‍ താമസിക്കുന്ന വിക്ടറിന്റെ സഹോദരനായ വിന്‍സെന്റ് കലാമേളയില്‍ എത്തി സമ്മാനം വിതരണം ചെയ്യാമെന്ന് ഉറപ്പു നല്കിയിട്ടുണ്ട് . ഈ സംരഭത്തില്‍ എല്ലാ പിന്തുണയും യുക്മക്ക് അദ്ദേഹം വാഗ്ദാനം ചെയുകയുണ്ടായി . വനിതയിലെ ഫോട്ടോഗ്രാഫര്‍ അയ ഹരികൃഷ്ണനായിരുന്നു യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരത്തിന്റെ പ്രധാന വിധി കര്‍ത്താവു നിരവധി വാര്‍ത്ത! പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഹരിയുടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുതിട്ടുണ്ട് വിക്ടറിന്റെ കാലഘട്ടത്തില്‍ അദ്ധേഹത്തിന്റെ ചിത്രങ്ങളെ ആരാധിച്ചു വളര്ന്നു വന്ന ഹരി കൃഷ്ണന്‍ കേരളത്തിലെ മാധ്യമ ചിത്ര ചായഗ്രഹകരില്‍ ഉയര്‍ന്നു വരുന്ന ഫോട്ടോഗ്രാഫര്‍ ആണ് . ഇപ്പോള്‍ വനിതയില്‍ ജോലി നോക്കുന്ന അദ്ദേഹം കോട്ടയം സ്വദേശിയാണ് . ഇതുമായി ബന്ധപെട്ടു ചിത്രങ്ങളുടെ ആശയ സമ്പൂര്‍ണ്ണ തയും ചിത്ര ആവിഷ്‌കാരവും ആധികാരികമായി വിധി കര്‍ ത്താവയത്
കോട്ടയത്ത് നിന്നുള്ള പ്രശസ്ത പത്ര പ്രവര്‍ത്തകനും സാഹിത്യകാരനുമായ തേക്കിന്‍കാട് ജോസഫ് സര്‍ ആണ് ദീപികയിലെ എഡിറ്റര്‍ ഇന് ചാര്‍ജ് ആയിരുന്ന അദ്ദേഹം നിരവധി സാമൂഹിക രംഗങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ സേവനം അനുഷ്ട്ടിക്കുന്നു. ഫിലിം കോ ഓര്‍ പ റേഷന്‍ ചെയര്‍മാനായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. ഓര്‍മയില്‍ എന്നും ഒരു പുഞ്ചിരിക്കുന്ന മുഖം മാത്രമേവിക്ടറിന്റെ ഒര്ക്കാന്‍ കഴിയു എന്ന് അദ്ദേഹം പറഞ്ഞു.വിക്ടരിനോപ്പം സഞ്ചരിച്ചിരുന്നു വിക്ടറിന്റെ അതെ കാലഘട്ടത്തില്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന ക സുനില്‍ കുമാറാണ് നമുക്ക് വേണ്ടി മാര്ഗ നിര്‍ദേശങ്ങള്‍ നല്കിയ മറ്റൊരു വ്യക്തി .മികച്ച ഒരു ഫോട്ടോഗ്രാഫര്‍ അയ അദ്ദേഹം ഇപ്പോള്‍ കണ്ണൂരില്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുന്നു . കോട്ടയത്ത് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഉള്ള വിക്ടറിനെ പറ്റി അദ്ദേഹം തന്റെ ഓര്‍മ്മ ഞങ്ങളുമായി പങ്കു വെച്ചു
‘സ്വതവേ വളരെ ശാന്തനായിരുന്നു വിക്ടര്‍ , കോട്ടയത്ത് ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ചില ഞായറാഴ്ചകളില്‍ ഞങ്ങള്‍ ഒത്തു കൂടുമായിരുന്നു . നുറുങ്ങു തമാശകളും കാര്യങ്ങളും ഒക്കെ വിക്ടറിന്റെ സ്ഥിരം പതിവായിരുന്നു ആയിടക്കു ഡയാന രാജകുമാരി മരിച്ചു അവരുടെ ശവ ശരീരം വലിയ ശീതികരിച്ച പെട്ടിയില്‍ കൊണ്ട് പോകുന്ന ചിത്രങ്ങള്‍ അച്ചടിച്ച് വന്നെത്തു ഞങ്ങള്‌ക്കെല്ലാം വലിയ കൗതുമായിരുന്നു.ആയിടക്കു ഞങ്ങള്‍ ഇത്തരത്തില്‍ ഒരു രാവിലെ പക്ഷി നിരീക്ഷണത്തിന് ഇറങ്ങി , വെറുതേ നടക്കുക അതിനിടയില്‍ വീണു കിട്ടുന്ന നുറുങ്ങു തമാശകള്‍ ഒക്കെയായി ഇങ്ങനെ പോകുമ്പോള്‍ കോട്ടയത്ത് മനോരമയുടെ അരികില എ വി ജി മോട്ടോര്‍സ് പുതിയ കെട്ടിടം പണിയുന്നു അത് കണ്ടു വിക്ടര്‍ പറിഞ്ഞു ഇനിയുള്ള കാലം നല്ല വലിയ ശവപ്പെട്ടി ഷോ റൂം തുടങ്ങുക കോട്ടയത്ത് ഇകോ സൌഹൃദ ശവപ്പെട്ടി കട ഇനിയുള്ള കാലത്ത് ഇതൊക്കെ ആയിരിക്കും ഏറ്റവും ലാഭകരം . എന്നിട്ട് വലിയ ഹോല്ടിംഗ് ഒക്കെ വെക്കുക ശീതികരിച്ച ശവപ്പെട്ടി സംവിധാനത്തോടുള്ള വിക്ടറിന്റെ എതിര്‍പ്പായിരുന്നു . ഈ നുറുങ്ങു തമാശയില്‍ പ്രതി ഫ ലിച്ച ത് എങ്കിലും അപകടത്തില്‍ പെട്ടു വിക്ടര്‍ പോയപ്പോള്‍ ഈ ശീതികരിച്ച മന്ഞലില്‍ തന്നെ കിടത്തിയിരിക്കുന്നത് നിറ കണ്ണുകളോടെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
നാടന്‍ ഭക്ഷണത്തോട് വലിയ ഇഷ്ടം ആയിരുന്നു ചെറിയ മാജിക് വിദ്യകള്‍ കാട്ടുമായിരുന്നു അപ്പൂര്‍വ പക്ഷികള്‍ എന്ന് കരുതി എടുത്ത ചിത്രങ്ങള്‍ പിന്നിട് എവിടെയോ കുട്ടില്‍ നിന്നും ചാടിപ്പോയവ ആണെന്ന് മനസിലാകിയപ്പോള്‍ അതും ഒരു തമാശ രൂപേണ പറെയുവാന്‍ വിക്ടറിന് കഴിയുമായിരുന്നു . തമാശകള്‍ക്കിടയില്‍ ചില ക്ലിക്കുകള്‍ എങ്കിലും അവ അച്ചടിച്ച് പുറത്തു വരുമ്പോള്‍ ഏറെ ഗൗരവമായ വിഷയം ആയിരുക്കും അതിന്റെ ഉള്ളടക്കം . യു കെയിലെ എല്ലാ മലയാളി ഫോട്ടോഗ്രാഫര്‍ മാര്‍ക്കും ഒരു പാട് നന്മകള്‍ നേരുന്നു ‘
യുക്മയെ സഹായിച്ച മറ്റൊരു പത്ര പ്രവര്‍ത്തകന്‍ ആലപ്പുഴയില്‍ നിന്നുള്ള ടോം ജോര്‍ജ് ആണ് കഴിഞ്ഞ സര്‍കാരിന്റെ ഹരിത മുദ്ര അവാര്‍ഡു ഏറ്റു വാങ്ങിയ ദീപികയുടെ കര്‍ഷകന്‍ മാസികയുടെ എഡിറ്റര്‍ ഇന് ചാര്‍ജ് ആണ് . . സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ക്ക് ലോ ആന്‍ഡ് ലോയെര്‌സ് നല്കുന്ന കാഷ് പ്രൈസ് ലഭിക്കും ചിത്രങ്ങള്‍ അയച്ച എല്ലാവര്ക്കും യുക്മയുടെ നന്ദി അറിയിക്കുനതായി അഡ്വ ഫ്രാന്‍സിസ് മാത്യു കവള ക്കാട്ട് അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല