1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2015

യുകെയിലെ മലയാളികള്‍ വൈവിദ്യമാര്‍ന്ന കലകളില്‍ കഴിവുള്ളവരാണ്. ഫോട്ടോഗ്രാഫി എന്ന കലയില്‍ കഴിവുള്ള നിരവധി മലയാളികള്‍ നമുക്കിടയില്‍ ഉണ്ട്. സംഘടനകള്‍ നാട്ടുകുട്ടങ്ങള്‍ , വിവിധ സംഗമങ്ങള്‍ ഒക്കെ അവരുടെ മിഴിവാര്‍ന്ന ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിട്ടുണ്ട് .

ഇത്തരത്തില്‍ മിഴിവുറ്റ ചിത്രങ്ങള്‍ ക്യാമറ കണ്ണിലുടെ പകര്‍ത്തുന്നവര്‍ക്കായി യുക്മ സോഷ്യല്‍ നെറ്റുവര്‍ക്ക് ടീം മത്സരം സംഘടിപ്പിക്കുന്നു. ഒളിഞ്ഞിരിക്കുന്ന  ക്യാമറ കണ്ണുകള്‍ക്ക് പിന്നിലെ കലാകാരന്മാരെ കണ്ടെത്തുവാന്‍ ഞങ്ങള്‍ നടത്തുന്ന ഒരു എളിയ ശ്രമം ആണിത് . പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ പേരിലാണ് ഈ മത്സരം നടത്തുന്നത്്. ഫോട്ടോഗ്രഫി മത്സരം എന്ന നിലയില്‍ യു കെ യിലെ ആദ്യ മത്സരം ആണിത് . ഈ വരുന്ന ഏപ്രില്‍ 10 നാണു യശശരീരനായ  വിക്ടറിന്റെ ജന്മദിനം . മഹത്തായ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന വിക്ടറിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുരസ്‌കാരങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്.

മഴയെ പ്രണയിച്ച ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിക്ടര്‍, മഴയുമായി ബന്ധപെട്ട നിരവധി ചിത്രങ്ങള്‍ ഇന്ന് ജനഹൃദയങ്ങളില്‍ ജീവിക്കുന്നു , നിങ്ങള്‍ എടുത്ത എതു ചിത്രങ്ങളും നിങ്ങള്‍്ക്ക് മത്സരത്തിനായി അയക്കാവുന്നതാണ് . മുന്ന് ചിത്രങ്ങള്‍ നിങ്ങള്‍ക്ക് അയക്കാവുന്നതാണ്.  എതു ക്യാമറ ഉപയോഗിക്കുവാനും മല്‍സരാര്‍ത്ഥിക്ക് അവകാശം ഉണ്ട് . ചിത്രങ്ങള്‍ വരുന്ന നാഷണല്‍ കലാമേള യില്‍ പ്രദര്‍ശിപ്പിക്കവ്വാന്‍  താല്‍പര്യപെടുന്നു . അതിനോടൊപ്പം തന്നേ യുക്മ ന്യുസില്‍ സമ്മാനാര്‍ഹം ആയ  ചിത്രങ്ങള്‍  അടികുറിപ്പുകളോടെ പേര് വിവരങ്ങള്‍ ഉള്‍പെടുത്തി പ്രസിദ്ധീകരിക്കുന്നതായിരിക്കും,

ചിത്രങ്ങള്‍ക്കൊപ്പം  നിങ്ങളുടെ പേരും  മേല്‍വിലാസം ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തണം.

കേരളത്തിലെ മാധ്യമ രംഗത്തെ പ്രമുഖരായ നിശ്ചല ചായഗ്രാഹകര്‍ ( വിക്ടറിന്റെ സുഹൃത്തുക്കള്‍) അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ സഹായിക്കും എന്ന് അറിയിച്ചിട്ടുണ്ട് . സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ക്ക് 251 പൗണ്ട് കാഷ്  പ്രൈസ് ഉണ്ടായിരിക്കും , സോഷ്യല്‍ നെറ്റുവര്‍ക്ക് പേജിന്റെ  പ്രചരണം ലക്ഷ്യമാകി സംഘടിപ്പിക്കുന്ന മത്സരം നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു . ചിത്രങ്ങള്‍ അയേക്കേണ്ട വിലാസം   യുക്മ ഫേസ്ബുക്ക് പേജ്
 www.facebook.com/uukma.org

നിങ്ങള്‍ ചിത്രങ്ങള്‍ അയെക്കേണ്ട. ഇമെയില്‍ … uukmafb@gmail.com
 
കുടുതല്‍ വിവരങ്ങള്‍ക്ക് ,അനീഷ് ജോണ്‍ (uukma social network team (national committee member ) phone number  07916123248

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.