ജോണ്‍ അനീഷ്
യുക്മ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ടീം സങ്കടിപ്പികുന്ന വിക്ടര് ജോര്‍ജ് സ്മാരക ഫോട്ടോഗ്രഫി മത്സരത്തിനു യു കെ യിലെ ഫോട്ടോഗ്രഫി പ്രേമികള്‍ ചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തു . ഏപ്രില്‍ 10 നായിരുന്നു യശ ശരീരനായ വിക്ടറിന്റെ ജന്മദിനം .ഏപ്രില്‍ പത്തിന് ആരംഭിച്ച മത്സരം ഒരു മാസത്തേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ഏറെ പേരുടെ അഭ്യര്ത്ഥന മാനിച്ചു പത്തു ദിവസം കൂടെ നീട്ടിയിരുന്നു . ഇന്ന് (20 / 5 / 15 ) രാത്രി 12 മണിയോടെ ചിത്രങ്ങള്‍ അയക്കാനുള്ള കാലാവധി അവസാനിക്കും നിരവധി പേര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ അയച്ചു കഴിഞ്ഞു. വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ യു കെ മലയാളികള്‍ക്കിടയിലെ ഫോട്ടോഗ്രഫി പ്രാവിണ്യം ചുണ്ടി കാണിക്കുന്നു . നിങ്ങള്‍
അയക്കുന്ന ചിത്രങ്ങള്‍ വിക്ടറിന്റെ ഓര്‍മകള്‍ക്ക് മുന്‍പിലെ ഗുരു പുജയായി മാറും. സമ്മാനാര്‍ഹം ആയ ചിത്രങ്ങള്‍ അടികുറിപ്പുകളോടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു , ഇനിയും അയക്കാത്തവര്‍ ക്ക് ഈ ഒരു ദിനം കൂടെ മാത്രം . നിങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങളില്‍ നിന്നും കലാമുല്യം ഉള്ളവയെന്നു നിങ്ങള്‍ കരുതുന്ന മൂന്നു ചിത്രങ്ങള്‍ ഞങ്ങള്ക്ക് അയച്ചു തരു . ചിത്രങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും മേല്‍വിലാസം ഫോണ് നമ്പറും അയക്കാന്‍ മറക്കരുതെ കേരളത്തിലെ മാധ്യമ രംഗത്തെ പ്രമുഖരായ നിശ്ചല ചായഗ്രഹകര്‍ ( വിക്ടറിന്റെ സുഹൃത്തുക്കള്‍) അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ സഹായിക്കും എന്ന് അറിയിച്ചിട്ടുണ്ട് . സമ്മാനാര്‍ഹം അയ ചിത്രങ്ങള്ക്ക് 251 പൌണ്ട് കാഷ് പ്രൈസ് ഉണ്ടായിരിക്കും. നിങ്ങള്‍ ചിത്രങ്ങള്‍ അയക്കേണ്ട. ഇമെയില്‍ …
uukmafb@gmail.com എന്നതാണ് . യുക്മ സോഷ്യല്‍ നെറ്റ്വര്‍ക്ക് പേജിന്റെ പ്രചരണം ലക്ഷ്യമാകി ആണ് മത്സരം സങ്കടിപ്പിച്ചിരിക്കുന്നത് . ഇനിയും ചിത്രങ്ങള്‍ അയക്കാത്തവര്‍ ഈ സുവര്‍ണ്ണ അവസരം നേടാന്‍ ഒരു ദിനം മാത്രം ബാക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല