മരിയ ഷറപ്പോവയെ അട്ടിമറിച്ച് വിക്ടോറിയ അസരെങ്ക ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. നിലവില്‍ ലോക മൂന്നാം റാങ്കുകാരിയ അസരെങ്കോയ്ക്ക് കന്നി ഗ്രാന്‍സ്ലാമിനൊപ്പം ലോകഒന്നാം നമ്പര്‍ പദവിയു സ്വന്തമായി.റോഡ്‌ലാവര്‍ അരീനയില്‍ നടന്ന കലാശപോരാട്ടത്തില്‍ റഷ്യന്‍ താരത്തിന് തലയുയര്‍ത്താനുള്ള ഒരവസരം നല്‍കാതെ 6-3, 6-0 എന്ന സ്‌കോറില്‍ തകര്‍ത്തുവിടുകയായിരുന്നു.
ഡബ്ല്യുടിഎ ഒന്നാം റാങ്കിലുണ്ടായിരുന്ന ഡെന്മാര്‍ക്കിലെ കരോലിന വോസ്‌നിയാക്കിയും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചെക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിതോവയും ആസ്‌ത്രേലിയന്‍ ഓപണില്‍ നിന്നു നേരത്തെ തന്നെ പുറത്തായിരുന്നു.
ആദ്യ റൗണ്ടില്‍ ീതര്‍ വാട്‌സണെ തോല്‍പ്പിച്ചുകൊണ്ട് കളി തുടങ്ങിയ അസരെങ്ക രണ്ടാം റൗണ്ടില്‍ ആസ്‌ത്രേലിയയില്‍ നിന്നുള്ള കാസി ഡെലാക്വയെയും മൂന്നാം റൗണ്ടില്‍ ജര്‍മനിയില്‍ നിന്നും മോണ ബാര്‍തലിനെയും നാലാം റൗണ്ടില്‍ ഇവേത ബെനെസോവയെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ അഗ്നിയേസ്‌ക റാഡ്‌വാനെയും സെമി ഫൈനലില്‍ നിലവിലുള്ള ചാംപ്യന്‍ കിം ക്ലിസ്റ്റേഴ്‌സിനെയും തോല്‍പ്പിച്ചാണ് കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല