പേര് ഡിക്രിപ്റ്റിംഗ് സോഫ്റ്റ്‌വയര്‍. ഏതു പൂട്ടുംപൊളിച്ച് സിഡികളുടെ പകര്‍പ്പ് തയ്യാറാക്കുന്നതാണ് ഇവന്റെ ജോലി. കഴിഞ്ഞദിവസം തൃശൂരിലെ വ്യാജ സിഡി നിര്‍മാണത്തില്‍ ക്രൈം ബ്രാഞ്ച് ആന്റിപൈറസി വിഭാഗം നടത്തിയ റെയ്ഡിലാണ് സോഫ്റ്റ് വെയര്‍മേഖലയിലെ പുതിയ അവതാരങ്ങളുടെ സഹായത്തോടെയുള്ള വ്യാജസിഡിനിര്‍മാണം കണ്ടെത്തിയത്. റെയ്ഡില്‍ പുതിയ സിനിമകളുടെ 1500 സിഡികള്‍ പിടിച്ചെടുത്തു, മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. അയ്യന്തോള്‍ സ്വദേശികളായ മിജോ, സാജു, പൂങ്കുന്നം സ്വദേശി സിജോ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ഹീറോ, മായാമോഹിനി, മല്ലുസിങ്, സ്വപ്നസഞ്ചാരി, 22 ഫീമെയില്‍ തുടങ്ങിയ പതിനഞ്ചോളം സിനിമകളുടെ വ്യാജസിഡികളും ഉണ്ട്.
ഇന്നലെ പുറത്തിറങ്ങിയ ഹീറോ എന്ന സിനിമയുടെ സിഡി വ്യാജമായി നിര്‍മിക്കുമ്പോഴാണ് റെയ്ഡ് നടത്തിയത്. ഒളരിയിലെ മ്യൂസിക് വേള്‍ഡ്, ചിറയത്ത് മ്യൂസിക്, പൂങ്കുന്നത്തെ സിഡി ടാക്കീസ് എന്നിവ കേന്ദ്രീകരിച്ചാണ് സംഘം സിഡി നിര്‍മിച്ച് വിതരണം നടത്തിയിരുന്നതെന്ന് എസ്‌ഐ അനൂപ് ചന്ദ്രന്‍ പറഞ്ഞു. സിഡികള്‍ പുറത്തിറങ്ങുന്ന ദിവസം തന്നെ ഒറിജില്‍ വാങ്ങി കംപ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജ പകര്‍പ്പുകള്‍ എടുക്കുകയാണ് ചെയ്യുന്നത്. സിഡിയുടെ കവര്‍ സിനിമയുടെ പേരുവിവരം എഴുത്ത് എന്നിവയും വ്യാജമായി തന്നെ പൂര്‍ത്തിയാക്കും. ഒറിജിനലിനെ വെല്ലുന്ന വ്യാജനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഒറിജിനല്‍ സിഡിക്ക് 75 രൂപ വിലയുള്ളപ്പോള്‍ വ്യാജന്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്.തങ്ങളുടെ കടകള്‍ക്ക് പുറമെ തൃശൂരിലും പരിസര പട്ടണങ്ങളിലും സിഡി ഷോപ്പുകളിലും സംഘം വില്‍പന നടത്തുന്നുണ്ട്. പ്രതികളെ വെസ്റ്റ് പൊലീസിന് കൈമാറി. എസ്‌ഐ ഷിബു, എഎസ്‌ഐ ബാബു, അനില്‍, തുളസി, വിഷ്ണു പ്രസാദ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് ഒരേ സമയം മൂന്നിടത്തും റെയ്ഡ് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല