മാദകത്വത്തിന്റെ പ്രതീകമായിരുന്ന സില്‍ക്കിനെ മറയാക്കി ഗ്ലാമറിന്റെ ലോകത്ത് ചുവടുറപ്പിയ്ക്കുന്ന നടി വിദ്യാ ബാലന്റെ പുതിയ വിശേഷം കേട്ടില്ലേ? ഡേര്‍ട്ടി പിക്ചറിന്റെ ഗാനരംഗത്തിലെ നടിയുടെ ആത്മാര്‍ത്ഥ കണ്ട് എല്ലാവരും അന്തം വിട്ടുവത്രേ.
ചുട്ടുപൊള്ളുന്ന പനിയായിട്ടും എതിരുപറയാതെ ഗാനരംഗത്തില്‍ അഭിനയിച്ച നടിയുടെ ആത്മാര്‍ത്ഥയാണ് ബി ടൗണിലെ പുതിയസംസാരവിഷയം. ഹൈദരാബാദില്‍ നടക്കുന്ന ഡേര്‍ട്ടി പിക്ചറിന്റെ സെറ്റിലായിരുന്നു വിദ്യ തന്റെ ആത്മാര്‍ത്ഥ മറയില്ലാതെ വെളിപ്പെടുത്തിയത്.
നസറുദ്ദീന്‍ ഷായുമൊത്ത് താമരക്കുളത്തിലെ ഗാനരംഗമായിരുന്നു ഏറെ ധൃതിയില്‍ ചിത്രീകരിച്ചിരുന്നത്. താരങ്ങളുടെ ഡേറ്റ് ക്ഷാമമുള്ളതിനാല്‍ ഗാനരംഗം രണ്ടോ മൂന്നോ ദിനത്തിനുള്ളില്‍ ചിത്രീകരിയ്ക്കാനായിരുന്നു സംവിധായകന്‍ മിലന്‍ ലുധീരയുടെ ലക്ഷ്യം.
ഗാനരംഗത്തിന്റെ ചിത്രീകരണത്തിന് വേണ്ടി മൂന്ന് നാല് മണിക്കൂര്‍ വിദ്യയ്ക്ക് തുടര്‍ച്ചയായി കുളത്തിലിറങ്ങി നില്‍ക്കേണ്ടി വന്നിരുന്നു. വെള്ളത്തിലറങ്ങി നിന്നതോടെ വിദ്യയുടെ പനിയും കൂടി. പക്ഷേ ഷൂട്ടിങ് വെള്ളത്തിലാവാതിരിയ്ക്കാന്‍ വേണ്ടി വിദ്യ ഇതൊക്കെ സഹിച്ചുവത്രേ. എന്തായാലും വിദ്യയുടെ അവശത കണ്ട്
ഷൂട്ടിങ് ബ്രേക്ക് നല്‍കാന്‍ മിലന്‍ തീരുമാനിച്ചു. ഒടുവില്‍ നടിയുടെ സഹായത്തോടെ തന്നെ പറഞ്ഞ സമയത്ത് ഷൂട്ടിങ് തീര്‍ക്കാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല